ഇന്‍സ്റ്റഗ്രാമില്‍ സജീവമായ റിമി വിവാഹമോചന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്ന് നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോ. രണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം.

കൊച്ചി: റിമി ടോമിയുടെ വിവാഹ മോചന വാര്‍ത്ത വലിയ അശ്ചര്യത്തോടെയാണ് മലയാള സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. അത് വ്യക്തമാക്കുന്നതാണ് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വരുന്ന കമന്‍റുകള്‍. എന്നാല്‍ വിവാഹ മോചനം എന്നത് ഒരിക്കലും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് റിമി ടോമിയുടെ കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍. 

Add Asianetnews as a Preferred SourcegooglePreferred

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ റിമി വിവാഹമോചന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്ന് നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോ. രണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം.

View post on Instagram
View post on Instagram

വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമിയും ഭര്‍ത്താവും സംയുക്തമായി നല്‍കിയ ഹര്‍ജി എറണാകുളം കുടുംബ കോടതി തിങ്കളാഴ്ച അനുവദിച്ചിരുന്നു. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമാണ് ഹർജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. 

ഇവർ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകൾ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.