അഞ്ചാം തീയതിയായിരുന്നു ഇവരുടെ വിവാഹം

ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഋഷി എസ് കുമാര്‍. ഇക്കഴിഞ്ഞ ബിഗ് ബോസ് ഷോയിലും സജീവ സാന്നിധ്യമായിരുന്ന റിഷിയുടെ വിവാഹം സെപ്റ്റംബര്‍ അഞ്ചിന് ആയിരുന്നു. നടിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ ഭാര്യ. സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ ഹണിമൂണ്‍ യാത്രകളിലാണ് താരങ്ങളിപ്പോള്‍. യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഋഷി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ കമന്റുമായി എത്തിയിരിക്കുകയാണ് ആരാധകരും.

റിഷിയും ഐശ്വര്യയും മാലിദ്വീപിലേക്കാണ് അവരുടെ ഹണിമൂണ്‍ ആഘോഷിക്കാനായി പോയിരിക്കുന്നത്. മനോഹരമായ ലൊക്കേഷനുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഋഷി പങ്കുവച്ചിരിക്കുന്നത്. നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള കമന്റുകളാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

View post on Instagram

വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ആരും ചോദിച്ചില്ലെന്നതാണ് രസകരം. എന്നാല്‍ പലര്‍ക്കും റിഷിയോട് ചോദിക്കാനുള്ളത് വേറൊരു കാര്യമാണ്. ഉപ്പും മുളകും പരമ്പരയിലെ മുടിയനെ മറന്നോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാല്‍ ഒരിക്കലും അത് മറക്കാന്‍ പറ്റില്ലെന്നും അതെന്റെ കുടുംബമാണെന്നുമാണ് റിഷി പറഞ്ഞിരിക്കുന്നത്. പിന്നാലെ റിഷിയോട് ഉപ്പും മുളകും പരമ്പരയിലേക്ക് തിരിച്ച് വരണമെന്നും നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഒരാള്‍ പറയുന്നു. അതിനും നടന്‍ മറുപടി കൊടുത്തിട്ടുണ്ട്.

View post on Instagram

ഉപ്പും മുളകും പരമ്പരയിലെ വിഷ്ണു എന്ന മുടിയനായിട്ടാണ് റിഷി എസ് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ സാധിച്ച റിഷി നല്ലൊരു നര്‍ത്തകന്‍ കൂടിയാണ്.

ALSO READ : മനം കവരുന്ന 'മെയ്യഴകന്‍'; പ്രേംകുമാര്‍ ചിത്രത്തിന്‍റെ സ്‍നീക്ക് പീക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം