ഏറെ ആറാധകരുള്ള മുടിയന്‍ കിടിലന്‍ ഡാന്‍സറാണ്. തന്‍റെ രസകരമായ ഡാന്‍സ് പരീക്ഷണങ്ങളെല്ലാം മുടിയന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

വലിയ പ്രേക്ഷക പിന്തുണയാണ് സാമൂഹിക മാധ്യങ്ങളിലെല്ലാം മുടിയന്‍റെ ഇത്തരം വീഡിയോകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ പുതിയ പരീക്ഷണവുമായി എത്തുകയാണ് റിഷിയിപ്പോള്‍. 2023 എന്ന പേരില്‍ പുതിയ വെബ് സീരീസ് ആരംഭിക്കുന്നതിന്‍റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. 20 വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന 23കാരനായ കഥാപാത്രത്തിന്‍റെ കഥ പറയുന്നതാണ് വെബ് സീരീസെന്നാണ് പ്രൊമോ നല്‍കുന്ന സൂചന. '2023' എന്നാണ് സീരീസിന് പേര് നല്‍കിയിരിക്കുന്നത്.

അടുത്ത ആഴ്ച സീരീസ് യൂട്യൂബിലെത്തുമെന്നാണ് പ്രൊമോ വ്യക്തമാക്കുന്നത്. സൂഹൃത്തുക്കളുടെ സഹായത്തില്‍ വിവാഹതിരായ യുവതീ യുവാക്കള്‍ ഇപ്പോള്‍ തന്നെ വിവാഹം ചെയ്യണമായിരുന്നോ എന്ന്  ചോദിക്കുന്ന രംഗമാണ് പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുടിയന്‍ വേഷമിടുന്ന സീരീസിന്‍റെ പിന്നണി പ്രവര്‍ത്തകരെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മലയാളത്തില്‍ ഏറെ സ്വീകരിക്കപ്പെട്ട പരമ്പരയായിരുന്നു ഫ്ലവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ് റിഷി അവതരിപ്പിക്കുന്നത്. ഒരു കുടുംബ പശ്ചാത്തലത്തില്‍ ഹാസ്യാത്മകമയി അവതരിപ്പിക്കുന്ന പരമ്പരയില്‍ അഞ്ച് മക്കളില്‍ മൂത്തവനായാണ് റിഷിയെത്തുന്നത്. സീരിയലിന്‍റെ സ്വീകാര്യത പോലെ വെബ് സീരീസും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് റിഷി.