സിനിമയെക്കാൾ യാത്രകളെ പ്രണയിക്കുന്ന നടന്റേതായി ഒരുങ്ങുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാളികൾ ഇപ്പോൾ.
വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ പ്രിയതാരമാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ വഴിയെ വെള്ളിത്തിരയിൽ എത്തിയ താരം ഇതിനോടകം സമ്മാനിച്ചത് മികച്ച കഥാപാത്രങ്ങളെയാണ്. കഴിഞ്ഞ വർഷം ആദ്യം മലയാള സിനിമയിൽ വിജയം കൊണ്ടുവന്ന ഹൃദയം ആയിരുന്നു പ്രണവിന്റെ ഒടുവിലത്തെ ചിത്രം. സിനിമയെക്കാൾ യാത്രകളെ പ്രണയിക്കുന്ന നടന്റേതായി ഒരുങ്ങുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാളികൾ ഇപ്പോൾ. ഈ അവസരത്തിൽ പ്രണവിനൊപ്പം ടൊവിനോയും നസ്രിയയും ഒന്നിക്കുന്നുവെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഗീതു മോഹൻദാസ് ആയിരിക്കും സിനിമ സംവിധാനം ചെയ്യുക എന്നും അഞ്ജലി മേനോൻ തിരക്കഥ രചിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രണവ്, ടൊവിനോ നസ്രിയ കോമ്പോയ്ക്ക് ആയി കാത്തിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം മലയാളത്തിന്‍റെ തീയറ്ററുകള്‍ നിറച്ച സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നൂറ് ദിവസം പൂർത്തിയാക്കിയിരുന്നു. ഈ വാലന്റൈൻസ് വീക്കിൽ ചിത്രത്തിന്റെ റി റിലീസും ഉണ്ടായിരുന്നു. അതേസമയം ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഒരു ചിത്രം ഈ വര്‍ഷം ഉണ്ടാകുമെന്നും നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു. പ്രണവ് ടൂറൊക്കെ കഴിഞ്ഞ് വന്നതേയുള്ളൂ. അടുത്തമാസം മുതല്‍ അവന്‍ കഥയൊക്കെ കേട്ട് തുടങ്ങും വിശാഖ് പറഞ്ഞിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ടൊവിനോയുടേതായി റിലീസിന് ഒരുങ്ങുന്നത്. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും.
പത്ത് വർഷങ്ങൾക്ക് ശേഷം മീര ജാസ്മിന്‍ തെലുങ്കിലേക്ക്; 'വിമാനം' വരുന്നു
'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിലാണ് നസ്രിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിവേക അത്രയയാണ്ഈ തെലുങ്ക് ചിത്രം സംവിധാനം ചെയ്‍തത്. ജൂൺ 10ന് റിലീസ് ചെയ്‍ത ചിത്രത്തില്‍ നാനിയായിരുന്നു നായകൻ. നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
