സാബു തന്നെയാണ് വീഡിയോയിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. 

കൊവിഡ് എന്ന മഹാമാരിയുടെ രണ്ടാംതരം​ഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിരവധി പേരാണ് സുരാക്ഷാ മാനണ്ഡങ്ങളെ ഓർമ്മപ്പെടുത്തി കൊണ്ട് വീഡിയോകൾ ചെയ്യുന്നത്. ഇത്തരത്തിൽ തികച്ചും വ്യത്യസ്തതയോടെ നടന്‍ സാബു തിരുവല്ല നിർമ്മിച്ച കൊവിഡ് മാനദണ്ഡ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ് ഡയലോഗിലാണ് സാബു കൊവിഡ് നിർദ്ദേശങ്ങൾ ജനങ്ങളിൽ എത്തിച്ചത്. സാബു തന്നെയാണ് വീഡിയോയിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. 

‘അപ്പൊ സാറന്‍മാരെ, ആരോഗ്യ പ്രവര്‍ത്തകരും പൊലീസും പറയുന്നത് അനുസരിക്കുക എന്നതാണ് നമ്മള്‍ ഈ സമൂഹത്തിന് വേണ്ടി ചെയ്യേണ്ട പരമ പ്രധാനമായ കാര്യം. യുദ്ധം ജനങ്ങളും പൊലീസും തമ്മില്‍ ആവരുത്. ജനങ്ങളും കൊറോണയും തമ്മിലാവണം. മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും. ഇത് വലിയൊരു പോരാട്ടമാണ്. ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കണം. തോല്‍ക്കണം കൊറോണ’, എന്നാണ് സാബു വീഡിയോയിൽ പറയുന്നത്. 

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'