ഏഷ്യാനെറ്റിന്‍റെ ഓണപ്പരിപാടിക്കായി തയ്യാറെടുക്കുകയാണ് താരം

സിനിമ, സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാൽ. അഭിനയത്തിലെന്നപോലെ താരം ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. സാധിക അഭിനയത്തിൽ സജീവമാകുന്നത് ടെലിവിഷൻ പരമ്പരകളിലൂടെയാണ്. സീരിയലുകളിലൂടെ ശ്രദ്ധ നേടിയ സാധിക പിന്നീട് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. അഭിനയത്തോടൊപ്പം തന്നെ മോഡലിംഗിലും സജീവമാണ് താരം. പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് സാധിക ഇരയായിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാട് പറഞ്ഞ് അവര്‍ കൈയടി നേടിയിട്ടുമുണ്ട്. 

ഇപ്പോഴിതാ, സാധികയെ എങ്ങനെ കാണാനാണോ പ്രേക്ഷകർ ആഗ്രഹിച്ചത് അത്തരത്തിൽ എത്തിയിരിക്കുകയാണ് താരം. ഏഷ്യാനെറ്റിലെ ഓണരുചിമേളം എന്ന പരിപാടിക്ക് വേണ്ടിയാണ് താരത്തിൻറെ ഒരുക്കം. അത്തം മുതൽ ഓണം വരെ നീണ്ടു നിൽക്കുന്ന പാചക പരിപാടിക്കുള്ള തായാറെടുപ്പുകളെല്ലാം പൂർത്തിയായതായും ചിത്രത്തിനൊപ്പം സാധിക പങ്കുവെക്കുന്നുണ്ട്. കസവു സാരിയണിഞ്ഞ് മുല്ലപ്പൂവും ചൂടി ഇരു വശത്തും മുടി പിന്നിയിട്ടാണ് താരം പുതിയ ചിത്രങ്ങളിൽ എത്തുന്നത്. ഇതിനിടെ ചിത്രങ്ങളിൽ വയറ് കാണുന്നില്ല എന്ന് കമൻറിട്ടയാൾക്ക് ചുട്ട മറുപടി നൽകാനും താരം മറന്നില്ല. വയറല്ല മോനെ ജീവിതം, പോയി ജീവിക്കാനുള്ള എന്തെങ്കിലും വഴി നോക്ക് എന്നായിരുന്നു സാധികയുടെ പ്രതികരണം.

View post on Instagram

അടുത്തിടെ വസ്ത്രത്തിൻറെ പേരിൽ താരത്തിന് നേരെ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. 'ഞാനൊരു സോഷ്യല്‍ മീഡിയ മാനിയാക്ക് അല്ല. ലൈക്കുകളെ എണ്ണം, കമന്റുകളും, ഫോളോവേഴ്‌സിന്റെ എണ്ണവും ഒന്നും എന്നെ ആവേശം കൊള്ളിക്കാറില്ല. അത് മനസിലാക്കി പെരുമാറുക. അല്ലെങ്കില്‍ അനാവശ്യ കമന്റുകളും ഫോളേവേഴ്‌സിനേയും എന്റെ അക്കൗണ്ടില്‍ നിന്നും റിമൂവ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയാകു'മെന്നായിരുന്നു പ്രേക്ഷകരോടുള്ള സാധികയുടെ പ്രതികരണം.

ALSO READ : സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ടൊവിനോയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം