മോഡലിംഗ് രംഗത്ത് ശ്രദ്ധേയയാണ് സാധിക

അഭിനേത്രി എന്ന നിലയിലാണ് സാധിക വേണുഗോപാലിനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. അതേസമയം മോഡലിംഗ് രംഗത്തും ശ്രദ്ധേയയാണ് അവര്‍. താരത്തിന്റെ ജീവിതം മാറ്റിമറിച്ചതും മോഡലിംഗ് ആയിരുന്നു. സംവിധായകനായ അച്ഛൻ ഡി വേണുഗോപാലിന്റെ പരസ്യ ചിത്രങ്ങളിലൂടെയാണ് സാധിക ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. വലുതായപ്പോൾ സുഹൃത്തുക്കളുടെ പ്രചോദനത്താല്‍ മോഡലിംഗ് രംഗത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് നിരവധി പരസ്യ ചിത്രങ്ങള്‍ ചെയ്തു. അങ്ങനെയാണ് സാധികയ്ക്ക് സീരിയലിലേക്കും പിന്നീട് സിനിമയിലേക്കും അവസരം ലഭിക്കുന്നത്. എന്നാൽ അപ്പോഴൊക്കെയും മോഡലിങ് തന്നെയായിരുന്നു തന്‍റെ ഇഷ്ടമെന്ന് സാധിക പറഞ്ഞിട്ടുണ്ട്.

സാധികയുടെ ഫോട്ടോഷൂട്ടുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അവര്‍. ഗ്ലാമറസ് ഗെറ്റപ്പിലാണ് സാധിക പലപ്പോഴും എത്താറുള്ളതെങ്കില്‍ ഇക്കുറി തനി നാടന്‍ വേഷത്തിലാണ്. കസവ് സാരിയിലാണ് താരത്തിന്‍റെ പുതിയ ചിത്രങ്ങൾ. ഡിസൈനർ കസവുസാരിയാണ് നടി ഉപയോഗിച്ചിരിക്കുന്നത്. അതിനൊപ്പം സ്ലീവ്‍ലെസ് ബ്ലൌസും ഉപയോഗിച്ചിരിക്കുന്നു. ഒപ്പം മുല്ലപ്പൂവും അണിഞ്ഞിട്ടുണ്ട്. വിവിഡ് സ്നാപ്സ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പുതിയ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

View post on Instagram
View post on Instagram

ഒരു നല്ല മോഡലായി അറിയപ്പെടാനാണ് ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. മോഡലിംഗിലൂടെയാണ് ഞാൻ സീരിയലിലും സിനിമയിലുമൊക്കെ എത്തിയതെങ്കിലും പലർക്കും അതറിയില്ല. അതുകൊണ്ടാണ് സീരിയലിന് ശേഷം ഞാൻ മോഡലിംഗ് ചെയ്തപ്പോൾ ഇതൊക്കെ എന്ത് കോലം എന്ന് പലരും ചിന്തിച്ചത്. ഗ്ലാമറസ് ഫോട്ടോഷൂട്ടും മറ്റും ചെയ്യുമ്പോൾ ഞങ്ങളുടെ സാധിക ഇങ്ങനെയല്ല എന്നുവരെ പലരും പറഞ്ഞു. സീരിയലിലെ നാടൻ വേഷത്തിൽ നിന്ന് ഗ്ലാമറസ് വേഷത്തിൽ കണ്ടപ്പോൾ പലർക്കും അതൊന്നും സഹിക്കാനായില്ല, സാധിക നേരത്തെ പറഞ്ഞിരുന്നു.

ALSO READ : മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം; 200 കോടിയുടെ 'വൃഷഭ' തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക