മുംബൈയിലെ വീട്ടില്‍ വെച്ച് നടന്ന ആക്രമണത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍ തുറന്നു പറഞ്ഞു.
മുംബൈ: കഴിഞ്ഞ മാസം തന്‍റെ മുംബൈയിലെ വസതിയിൽ വച്ച് നേരിട്ട ആക്രമണത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് നടൻ സെയ്ഫ് അലി ഖാൻ. ഡൽഹി ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, സെയ്ഫ് സംഭവത്തിന്‍റെ വിശാദംശങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും അതിനുള്ള മറുപടിയും എല്ലാം വ്യക്തമാക്കി.
തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും എങ്ങനെ നിർണായക പങ്ക് വഹിച്ചുവെന്നും നടന്‍ വെളിപ്പെടുത്തി. ജനുവരി 16ന് രാത്രിയാണ് സെയ്ഫിന്‍റെ വീട്ടിൽ കടന്ന മോഷ്ടാവ് സെയ്ഫിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.താന്‍ ഗുരുതരമായ പരിക്കുകളോടെ ഒരു ഓട്ടോയില്‍ ലീലാവതി ആശുപത്രിയിൽ എത്തിച്ചത് മകന്‍ തൈമൂറിനൊപ്പമാണെന്ന് സെയ്ഫ് വ്യക്തമാക്കി.
ജെഹിന്‍റെ മുറിക്കുള്ളിൽ അക്രമിയോട് എങ്ങനെ പോരാടിയെന്ന് സെയ്ഫ് ഓര്‍ത്തു. സെയ്ഫിനെ കുത്തിയ ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, കുടുംബം പെട്ടെന്ന് ഫ്ലാറ്റിന് താഴെ എത്തി. അപ്പോഴാണ് തൈമൂര്‍ പിതാവിന് വലിയ രീതിയില്‍ കുത്ത് ഏറ്റെന്ന് വസ്ത്രത്തില്‍ പടര്‍ന്ന ചോരയില്‍ നിന്നും മനസിലാക്കിയത്, കുത്തിന്‍റെ തീവ്രത അപ്പോഴാണ് കുടുംബത്തിന് മനസിലായത്.
ഭാര്യ കരീന കപൂറുമായുള്ള സംഭാഷണം അനുസ്മരിച്ചുകൊണ്ട് ആക്രമണത്തെ തുടർന്നുണ്ടായ നിമിഷങ്ങൾ സെയ്ഫ് വിവരിച്ചു. കരീന ഭ്രാന്തമായി എല്ലാവരെയും ഫോണില്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് ആരും ഫോണ്‍ എടുത്തില്ല, കടുത്ത വേദനയിലായിരുന്നു ഞാന്‍, എനിക്ക് ഒന്നുമില്ല എനിക്കൊന്നും പറ്റില്ല, അതേ സമയം എന്‍റെ രക്തം പോകുന്നത് കണ്ട് അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു, ഇല്ലയെന്ന് ഞാന്‍ മറുപടി നല്‍കി.
പെട്ടെന്ന് ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ ഡ്രൈവര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. ആരും എത്താവുന്ന ദൂരത്തിലും ആയിരുന്നില്ല. അതിനാലാണ് ഓട്ടോ വിളിച്ച് പോയത്. അതേ സമയം തൈമൂറും ഹരി എന്ന വ്യക്തിയുമാണ് ഒപ്പം വന്നത്. ആശുപത്രിയിലെത്തി എമര്‍ജന്‍സിയിലേക്ക് നടന്നാണ് പോയതെന്നും. താന്‍ സെയ്ഫ് അലി ഖാനാണെന്ന് മനസിലാക്കുവാന്‍ ആശുപത്രി അധികൃതര്‍ക്ക് നിമിഷങ്ങള്‍ എടുത്തുവെന്നും സെയ്ഫ് പറയുന്നു.
തനിക്ക് വേഗം സുഖപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച സെയ്ഫ് ഇത്തരം വിവാദം ഉണ്ടാക്കുന്നവരോട് ഒന്നും പറയാനില്ലെന്നാണ് പറഞ്ഞത്.
'കള്ളന്‍റെ റോളില്‍' സെയ്ഫ് അലി ഖാന്‍: കുത്തേറ്റ ശേഷം ആദ്യമായി പൊതുവേദിയിൽ, ടീസര്‍ പുറത്തിറക്കി