വര്‍ഷങ്ങളായി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച പത്മിനിയും മോഹന്‍കുമാറും എന്ന ക്യാപ്ഷനോടെയാണ് കഴിഞ്ഞദിവസം സായ് കിരണ്‍ ചിത്രം പങ്കുവച്ചത്.

ലയാളിക്ക് മറക്കാനാകാത്ത ഒരുപിടി നിമിഷങ്ങള്‍ സമ്മാനിച്ച് അവസാനിച്ച പരമ്പരയാണ് വാനമ്പാടി. പരമ്പരയില്‍ പാട്ടുകാരന്‍ മോഹന്‍കുമാറായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സായ് കിരണ്‍ റാം. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാളം സിനിമയുടെ റീമേക്കായ നുവ്വ കവാലി എന്ന തെലുങ്ക് സിനിമയിലൂടെ, അഭിനയരംഗത്തെത്തിയ സായ് കിരണ്‍ ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍കുമാറായി മാറിയിരിക്കുകയാണ്. പരമ്പര അവസാനിച്ചിട്ട് കാലം കുറച്ചായെങ്കിലും പത്മിനിയും മോഹന്‍കുമാറും അനുമോളും തംബുരുവുമെല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. കഴിഞ്ഞദിവസം സായ് കിരണ്‍ പങ്കുവച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വര്‍ഷങ്ങളായി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച പത്മിനിയും മോഹന്‍കുമാറും എന്ന ക്യാപ്ഷനോടെയാണ് കഴിഞ്ഞദിവസം സായ് കിരണ്‍ ചിത്രം പങ്കുവച്ചത്. പരമ്പരയില്‍ പത്മിനിയായെത്തിയ സുചിത്രയൊന്നിച്ചുള്ള ചിത്രങ്ങളാണ് സായ് പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് താരങ്ങളുടെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. രണ്ടാളേയും മിസ് ചെയ്യുന്നുണ്ടെന്നും. വാനമ്പാടി ടീം വീണ്ടും ഒന്നിക്കാന്‍ കാത്തിരിക്കുകയാണെന്നുമെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. 

പരമ്പരയ്ക്കുശേഷം മറ്റ് പരമ്പരകളിലേക്കില്ലെന്നും ഡാന്‍സ് എന്ന തന്റെ പാഷന്റെ പിന്നാലെയാണ് ഇനിയെന്നുമാണ് സുചിത്ര വ്യക്തമാക്കിയിരുന്നത്. പറഞ്ഞതുപോലെതന്നെ പരമ്പരയ്ക്കുശേഷം ഡാന്‍സ് സ്‌ക്കൂളും മറ്റുമായി തിരക്കിലാണ് സുചിത്ര. ആരാധകരെ പോലെതന്നെ താരങ്ങളും മോഹനേയും പത്മിനിയേയും മിസ് ചെയ്യുന്നുവെന്നാണ് സായ്കിരണ്‍ പറയുന്നത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona