സജിതയ്ക്ക് ഒപ്പം താരപദവിയിൽ എത്തി നിൽക്കുകയാണ് ഇപ്പോള്‍ സജിതയുടെ മകൾ ഇസയും

ബാലതാരമായി അഭിനയരംഗത്തേക്കെത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സീരിയലുകളിലും സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി സജീവ സാന്നിധ്യമായ ആളാണ് നടി സജിത ബേട്ടി. ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ സജിത അവതരിപ്പിച്ച ബാലതാരത്തിന്റെ വേഷം വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമായിരുന്ന സജിത കൂടുതലും ശ്രദ്ധിക്കപ്പെട്ടത് നെഗറ്റീവ് വേഷങ്ങളിലൂടെ ആയിരുന്നു. വിവാഹശേഷം സജിത അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തി.

സജിതയ്ക്ക് ഒപ്പം തന്നെ താരപദവിയിൽ എത്തി നിൽക്കുകയാണ് ഇപ്പോള്‍ സജിതയുടെ മകൾ ഇസയും. ഏഷ്യാനെറ്റിലെ ഹിറ്റ്‌ സീരിയലായ സാന്ത്വനത്തിലാണ് ഇപ്പോൾ ഇസ അഭിനയിക്കുന്നത്. ദേവൂട്ടിയെന്ന കൊച്ചു മിടുക്കിയായി അമ്മയെപ്പോലെ തന്നെ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ഇസ ബേബിയും. ഇപ്പോഴിതാ സജിത തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും അറിയാമെന്ന മട്ടിലുള്ള ഇസയുടെ വീഡിയോയാണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ക്യാമറ റോളിങ്... ആക്ഷൻ എന്ന ക്യാപ്‌ഷനോടെയാണ് കുട്ടിക്കുറുമ്പിയുടെ സംവിധാനം സജിത പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ.

View post on Instagram

മകളുടെ പുതിയ തുടക്കത്തില്‍ സന്തോഷം പങ്കിട്ട് സജിത എത്തിയിരുന്നു. താരങ്ങളെല്ലാം ദേവൂട്ടിക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. സാന്ത്വനം ലൊക്കേഷനില്‍ മകളോടൊപ്പം സജിതയും എത്തിയിരുന്നു. താരങ്ങള്‍ക്കൊപ്പമെല്ലാം ഇരുവരും ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇസയ്ക്കും സജിതയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ രക്ഷ രാജും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സജിത ബേട്ടി നെഗറ്റീവ് കഥാപാത്രമായാണോ വരുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സജിത ഈ പരമ്പരയില്‍ അഭിനയിക്കുന്നില്ല, അവരുടെ മകളാണ് ദേവൂട്ടിയെ അവതരിപ്പിക്കുന്നതെന്നായിരുന്നു മറ്റൊരാള്‍ മറുപടിയേകിയത്. ഉപ്പും മുളകും പരമ്പരയില്‍ ഹൈമാവതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിതയാണ്.

ALSO READ : 'ദൃശ്യം 2 ന്‍റെ സമയത്തെ കള്ളം'; 'നേരി'ല്‍ ലാഗ് ഉണ്ടാവുമോ? റിലീസിന് മുന്‍പ് ജീത്തു ജോസഫിന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം