കറുത്ത ഷോട്ട്സും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള താരത്തിന്‍റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ 

മുംബൈ: സൈക്കിളില്‍ തിരക്കേറിയ നഗരത്തിലൂടെ സഞ്ചരിക്കുന്ന സല്‍മാന്‍ ഖാന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കറുത്ത ഷോട്ട്സും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള താരത്തിന്‍റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബാന്ദ്ര മുതല്‍ ജുഹു വരെയായിരുന്നു സെക്യൂരിറ്റി സ്റ്റാഫിനെയൊന്നും കൂസാതെയുള്ള മസില്‍ മാന്‍റെ സൈക്കിള്‍ സഞ്ചാരം.

സെക്യൂരിറ്റി സ്റ്റാഫ് പിന്നാലെ ബൈക്കിലെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രിയ താരത്തെ നേരിട്ടു കാണാന്‍ സാധിച്ചതിന്‍റെ ആവേശം പ്രകടിപ്പിക്കുന്ന ആരാധകരെയും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ