Asianet News MalayalamAsianet News Malayalam

'ട്രോളന്മാരോട് അവര്‍ പറയുന്നു, പോയി പണി നോക്ക്': സല്‍മാന്‍ രശ്മിക റോമാന്‍സ് അങ്ങ് യൂറോപ്പില്‍ !

സൽമാൻ ഖാനും രശ്മിക മന്ദാനയും 'സിക്കന്ദർ' എന്ന ചിത്രത്തിൽ റൊമാന്‍സ് രംഗങ്ങളിൽ ഒരുമിക്കുന്നു. ഈ വർഷം അവസാനത്തോടെ യൂറോപ്പിൽ വച്ച് ഗാനരംഗങ്ങൾ ചിത്രീകരിക്കും. പ്രീതം രചിച്ച രണ്ട് ഗാനങ്ങളും ചിത്രത്തിലുണ്ടാകും.

Salman Khan Rashmika Mandanna Sikandar To Shoot Romantic And Dance Numbers In Europe vvk
Author
First Published Sep 10, 2024, 12:01 PM IST | Last Updated Sep 10, 2024, 12:01 PM IST

മുംബൈ: എ ആർ മുരുകദോസിന്‍റെ സംവിധാനത്തിൽ സൽമാൻ ഖാനെ നായകനാക്കി സാജിദ് നദിയാദ്‌വാല നിർമ്മിച്ച സിക്കന്ദർ പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ ചിത്രമാണ്. ബോളിവുഡ് ഹംഗാമയിലെ ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച് സൽമാൻ ഖാനും രശ്മിക മന്ദാനയും ചേര്‍ന്നുള്ള റൊമാന്‍സ് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഈ വർഷം അവസാനത്തോടെ ഈ ഗാന രംഗങ്ങളുടെ ചിത്രീകരണം യൂറോപ്പില്‍ നടത്താന്‍ തീരുമാനിച്ചുവെന്നാണ് വിവരം.

“സിക്കന്ദറിനായി പ്രീതം രണ്ട് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിർമ്മാതാവ് സാജിദ് നദിയാദ്‌വാല ഇത് യൂറോപ്പിൽ കോടികള്‍ ചിലവാക്കി വന്‍ തയ്യാറെടുപ്പില്‍ എടുക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ അതിനുള്ള പരിശോധന നടക്കുകയാണ്. കൃത്യമായ സ്ഥലങ്ങൾ ഉടന്‍ കണ്ടെത്തും. കിക്കിന് ശേഷം സൽമാൻ ഖാനും പ്രീതവും ചേർന്ന് പ്രവര്‍ത്തിക്കുന്ന ചിത്രമായിരിക്കും സിക്കന്ദർ” ചിത്രവുമായി ബന്ധപ്പെട്ടയാളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രണ്ട് ഗാനങ്ങൾക്കൊപ്പം യൂറോപ്പിൽ ചില പ്രധാന രംഗങ്ങളും യൂറോപ്പില്‍ ചിത്രീകരിക്കാനും സാജിദ് നദിയാദ്‌വാല പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം. ”ഇപ്പോൾ യൂറോപ്യന്‍ ഷെഡ്യൂൾ ആസൂത്രണം ചെയ്യുകയാണ്, സാജിദ് നദിയാദ്‌വാല ഇതുവരെ നിർമ്മിച്ച ഏറ്റവും വലിയ ചിത്രമാണ് സിക്കന്ദർ. എ ആർ മുരുകദോസ് ഒരുക്കിയ ആക്ഷൻ എൻ്റർടെയ്‌നറിൽ സൽമാൻ ഖാൻ 'ക്ഷുഭിത യൗവനം' റോളിലായിരിക്കും " എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേർത്തു.

ഒരു ഡാന്‍സ് നമ്പറും ഒരു റൊമാന്‍റിക്ക് ഗാനവുമായണ് ചിത്രീകരിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ കാസ്റ്റിംഗ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സല്‍മാന് രശ്മികയോ നായിക എന്ന നിലയില്‍ ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും അണിയറക്കാരെ ബാധിച്ചില്ലെന്നാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നത്. 

എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോളുകളാണ് എത്തിയത്. അടുത്തകാലത്തായി ബോളിവുഡിന്‍റെ പതിവ് രീതികള്‍ ശക്തമായി തന്നെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. 28 വയസുകാരിയായ രശ്മിക 58 വയസുകാരനായ സല്‍മാനും 28 കാരിയായ രശ്മികയും ജോഡിയായി അഭിനയിക്കുന്നതിലെ കാര്യമാണ് പലരും ചൂണ്ടികാണിച്ചിരുന്നത്. 

20.7 കോടി രൂപയ്ക്ക് വാങ്ങിയ വിവാദ ബംഗ്ലാവ് കങ്കണ വിറ്റത് ഞെട്ടിക്കുന്ന തുകയ്ക്ക്; കാരണം ഇതാണ് !

ഗോട്ടിന് നെഗറ്റീവ് കിട്ടിയതിന് കാരണം മുംബൈ, ബെംഗലൂര് ഫാന്‍സെന്ന് സംവിധായകന്‍
 

Latest Videos
Follow Us:
Download App:
  • android
  • ios