സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള കൊണ്ട സുരേഖയുടെ പ്രസ്താവനയ്ക്ക് നാഗ ചൈതന്യ നല്‍കിയ പ്രതികരണം വിവാദമായി. 

ഹൈദരാബാദ്: സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹമോചനം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ കഴിഞ്ഞയാഴ്ച പറഞ്ഞത് വലിയ വിവാദമായിരുന്നു. സാമന്തയും നാഗ ചൈതന്യയും ഉൾപ്പെടെയുള്ള സിനിമാലോകത്തെ പ്രമുഖരെല്ലാം തന്നെ തെലങ്കാന മന്ത്രിക്കെതിരെ രംഗത്ത് എത്തിയിരുന്നു. 

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് നാഗ ചൈതന്യ ഇറക്കിയ ഔദ്യോഗിക പ്രതികരണത്തിൽ സാമന്തയുടെ പേര് പരാമർശിക്കാത്തതിന്‍റെ പേരില്‍ നാഗ ചൈതന്യയ്ക്കെതിരെ ആരാധക രോഷം ഉയരുകയാണ്.

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവനയാണ് വിവാദമായത്. 

രാഷ്ട്രീയ കാര്യങ്ങളിൽ തന്നെ ഉൾപ്പെടുത്തരുതെന്ന് സുരേഖയോട് ആവശ്യപ്പെട്ട് സാമന്ത ഉടന്‍ തന്നെ രംഗത്ത് വന്നിരുന്നു. അടുത്ത ദിവസം നാഗചൈതന്യ ഒരു പ്രസ്താവന പുറത്തിറക്കി. മുന്‍ ഭാര്യയോടും തന്‍റെ കുടുംബത്തോടുമുള്ള ബഹുമാനം കൊണ്ടാണ് ഇത്തരം ആരോപണങ്ങളില്‍ മുന്‍പ് നിശബ്ദത പാലിച്ചതെന്നും മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും നാഗ ചൈതന്യ പറയുന്നു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നാഗ ചൈതന്യയുടെ പ്രതികരണം.

പക്ഷേ ആരാധകർ എന്നാല്‍ ഇതില്‍ തൃപ്തിപ്പെട്ടില്ല. ആരാധകർ പറയുന്നതനുസരിച്ച്, സാമന്തയുടെ പേര് പോലും നാഗ ചൈതന്യ ഉപയോഗിച്ചില്ലെന്ന് പറയുന്നു. സാമന്തയെ 'മുമ്പത്തെ പങ്കാളി' എന്ന് പരാമർശിച്ച് സാമന്തയോട് കാണിച്ചത് വലിയ അനാദരവാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് സംബന്ധിച്ച് നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സാമന്തയും നാഗ ചൈതന്യയും 2017ലാണ് വിവാഹിതരായത്. പിന്നീട് 2022 ൽ ഇവര്‍ വിവാഹമോചനം നേടി. നാഗ ചൈതന്യ അടുത്തിടെയാണ് നടി ശോഭിത ദുലിപാലയുമായി വിവാഹം പ്രഖ്യാപിച്ചത്. വളരെ സ്വകാര്യമായ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം ഓഗസ്റ്റില്‍ നടന്നിരുന്നു. 

135 കോടി ബജറ്റ്, തീയറ്ററില്‍ നഷ്ടം; ഒടുവില്‍ 35 കോടി നഷ്ടമാക്കി നെറ്റ്ഫ്ലിക്സിന്‍റെ പിന്നില്‍ നിന്ന് കുത്ത് ?

'ആളും പുതിയത്, ആട്ടവും പുതിയത്': തമിഴ് ബിഗ് ബോസ് ആരംഭിച്ചു, കലക്കി മറിച്ച് സേതു അണ്ണാ, വന്‍ സര്‍പ്രൈസ് !