നടി സമന്ത റൂത്ത് പ്രഭുവും ഹണി ബണ്ണി സീരീസിന്റെ ഡയറക്ടർ രാജ് നിദിമോറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. 

ചെന്നൈ: നടി സമന്ത റൂത്ത് പ്രഭു വീണ്ടും റിലേഷന്‍ഷിപ്പിലാണോ എന്ന സംശയത്തിലാണ് സിനിമ ലോകം. അടുത്തിടെ ഒരു പരിപാടിയില്‍ നടിയെയും ഹണി ബണ്ണി സീരീസിന്റെ ഡയറക്ടർ രാജ് നിദിമോറിനെയും ഒന്നിച്ച് കണ്ടതോടെയാണ് ഈ ചര്‍ച്ച സജീവമായത്.

ഒരു പിക്കിൾബോൾ ഇവന്‍റില്‍ ഒന്നിച്ച എത്തിയതോടെയാണ് ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്. 
കൂടാതെ സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ച് വേൾഡ് പിക്കിൾബോൾ ലീഗില്‍ ഒന്നിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയ വീഡിയോകളും ഫോട്ടോകളും വൈറലാകുകയാണ്. 

വേൾഡ് പിക്കിൾബോൾ ലീഗില്‍ ചെന്നൈ ടീമിന്‍റെ സഹ ഉടമയാണ് സാമന്ത. മത്സരത്തിൽ പങ്കെടുത്ത ഒരു പിക്കിൾബോൾ ടീമിനെക്കുറിച്ച് സാമന്ത തന്‍റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. 

“സ്പോർട്സ് ലോകത്തേക്കുള്ള എന്‍റെ ആദ്യത്തെ സംരംഭം — പിക്കിൾബോൾ — വളരെ മാറ്റം വന്നിരിക്കുന്നു, എനിക്ക് തോൽവി ഇഷ്ടമല്ലാത്തതിനാൽ ഞാൻ എല്ലായ്പ്പോഴും സ്പോർട്സ് ഒഴിവാക്കിയിരുന്നു, എന്നാല്‍ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ കാരണം അവസാനം സ്പോര്‍ട്സിലും എത്തി ചേര്‍ന്നു.”

നടി തുടർന്ന് കൂട്ടിച്ചേർത്തു, “എന്നാൽ എത്ലറ്റുകളുടെ ഗുണങ്ങളും സ്പോർട്സ്മാൻഷിപ്പിന്റെ ആത്മാവും എപ്പോഴും എന്നെ ആകർഷിച്ചിട്ടുണ്ട്. അതിനാൽ ചെന്നൈ സൂപ്പര്‍ ചാംപ്യന്‍സിന്‍റെ ഉടമയാകാനുള്ള അവസരം വന്നപ്പോൾ, ഞാൻ അത് ഏറ്റെടുത്തു. ഞാൻ അങ്ങനെ ചെയ്തതിൽ വളരെ സന്തോഷമുണ്ട്.”

“ജയത്തിനും തോല്‍വിക്കും അപ്പുറം സ്വയം പുരോഗമിക്കുക എന്നതാണ് സ്പോര്‍ട്സിന്‍റെ അടിസ്ഥാനം എന്ന് താന്‍ മനസിലാക്കി” എന്നും സമന്ത ഇന്‍സ്റ്റയില്‍ കുറിച്ചു. ടെന്നീസിന് സമാനമായ കളിയാണ് പിക്കിൾബോൾ അതിവേഗം പ്രചാരത്തിലാകുന്ന ഒരു അന്തര്‍ദേശീയ സ്പോര്‍ട്സ് ഐറ്റമാണ് ഇത്. 

അതേ സമയം ഹണ്ണി ബണ്ണി എന്ന പ്രൈം സീരിസിന് ശേഷം വിവിധ ബോളിവുഡ് സിനിമകളില്‍ അടക്കം സാമന്ത തന്‍റെ സാന്നിധ്യം അറിയിക്കുന്നുണ്ട് എന്നാണ് വിവരം. എന്നാല്‍ പുതിയ പ്രൊജക്ട് വിവിരങ്ങള്‍ ലഭ്യമല്ല. 

ഛാവ വിവാദം: പ്രശ്നം സൃഷ്ടിച്ച നൃത്തരംഗം നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ

'വിശ്വസ്തനായ പങ്കാളി, ​ഗർഭധാരണം'; 2025ലെ രാശിഫലം പങ്കിട്ട് സാമന്ത, ആശംസയുമായി ആരാധകരും