കാറിനുള്ളിലിരിക്കുന്ന സംയുക്തയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തുകയാണ് ഒരു സംഘം ആരാധകര്‍. രാത്രിയായതിനാല്‍ ചിത്രം പതിയുന്നതിനായി തന്റെ മൊബൈല്‍ ലൈറ്റ് ഓണാക്കുന്നു സംയുക്ത. 

സിനിമാതാരങ്ങള്‍ എവിടെയെത്തിയാലും അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ കൂടാറുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രതാപകാലത്ത് ആരാധകരെ പിണക്കാന്‍ താരങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നില്ല. അങ്ങനെയെങ്ങാണും സംഭവിച്ചാല്‍ അതിന്റെ വീഡിയോയും വൈകാതെ പ്രചരിക്കുമെന്ന് തന്നെ കാരണം. നടി സംയുക്ത മേനോന്‍ ആരാധകരുടെ സെല്‍ഫികള്‍ക്കായി പോസ് ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാറിനുള്ളിലിരിക്കുന്ന സംയുക്തയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തുകയാണ് ഒരു സംഘം ആരാധകര്‍. രാത്രിയായതിനാല്‍ ചിത്രം പതിയുന്നതിനായി തന്റെ മൊബൈല്‍ ലൈറ്റ് ഓണാക്കുന്നു സംയുക്ത. പ്രിയതാരത്തിന്റെ പരിഗണനയില്‍ ആഹ്ലാദത്തോടെ ആരാധകരും.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം രണ്ട് ചിത്രങ്ങളാണ് സംയുക്തയുടേതായി ഇപ്പോള്‍ തീയേറ്ററുകളില്‍ ഉള്ളത്. ബി സി നൗഫലിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യും മനു അശോകന്റെ പാര്‍വ്വതി ചിത്രം 'ഉയരെ'യും. ഉയരെയില്‍ അതിഥിതാരമായാണ് സംയുക്ത എത്തുന്നത്.