സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മകൻ ദക്ഷിനെയും ചിത്രങ്ങളിൽ കാണാം.

മലയാളികളുടെ പ്രിയ നടിയാണ് സംയുക്ത. നടന്‍ ബിജു മേനോനെ വിവാഹം ചെയ്ത് സിനിമാ അഭിനയത്തോട് വിട പറഞ്ഞ സംയുക്ത എന്ന് തിരിച്ച് വരുമെന്ന് ആരാധകരെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കാറുണ്ട്. എന്നാല്‍ തന്‍റേതായ ലോകത്ത് തിരക്കിലാണ് സംയുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം യോ​ഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മകൻ ദക്ഷിനെയും ചിത്രങ്ങളിൽ കാണാം.

ലോക്ക്ഡൗൺ കാലത്ത് സിനിമകളെല്ലാം നിർത്തിവച്ചതോടെ മകൻ ദക്ഷിനൊപ്പം ഗാർഡനിങ്ങിലും പെയിന്റിങ്ങിലും വീട്ടിലെ അറ്റക്കുറ്റപ്പണികളിലുമെല്ലാം മുഴുകുകയായിരുന്നു ബിജു മേനോൻ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ സംയുക്ത പങ്കുവച്ചിരുന്നു. 

View post on Instagram

‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് സംയുക്തയും ബിജുമേനോനും ഒന്നിച്ച് അഭിനയിച്ചത്. എങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.