പലപ്പോഴും സംയുക്ത പങ്കുവയ്ക്കുന്ന യോഗാസനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

നിലവിൽ അഭിനയരം​ഗത്ത് സജീവമല്ലെങ്കിലും മലയാളികൾക്ക് മറക്കാനാകാത്ത നായിക വേഷങ്ങൾ സമ്മാനിച്ച നിരവധി നടിമാരുണ്ട്. അതിലൊരാൾ സംയുക്ത വര്‍മ്മയാണെന്ന് പറഞ്ഞാൽ തർക്കമുണ്ടാകില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഹരിശ്രീ കുറിച്ച സംയുക്ത, അതേ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിന‍ഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു താരം അഭിനയം നിര്‍ത്തിയത്. 

നിലവിൽ യോ​ഗയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുകയാണ് സംയുക്ത. പലപ്പോഴും സംയുക്ത പങ്കുവയ്ക്കുന്ന യോഗാസനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ യോ​ഗാദിനമായ ഇന്ന സംയുക്ത പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

"നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീരത്തിന്റെ തരം അറിഞ്ഞ്, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവർ. എന്നാൽ ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്, അതിനപ്പുറം നീങ്ങണമെങ്കിൽ... തുടരുക. പഠനം, പര്യവേക്ഷണം, പരീക്ഷണം", യോ​ഗ മുറയ്ക്കൊപ്പം സംയുക്ത കുറിച്ചത്. 

പഴശ്ശിരാജയിൽ കനിഹയുടെ റോൾ അഭിനയിക്കാൻ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്ന് മുന്‍പ് സംയുക്ത പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 'സത്യം പറഞ്ഞാൽ അതിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ല. അതുകൊണ്ട് അതിന് ഉത്തരവും ഇല്ല. സ്ക്രിപ്റ്റുകളും സജഷനുകളുമൊക്കെ വരാറുണ്ട്. പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ല. ഈ അടുത്ത് രണ്ട് മൂന്ന് നല്ല കഥകളൊക്കെ ഞാൻ കേട്ടു. പക്ഷേ ആ സമയത്ത് ചിലപ്പോൾ ഏന്തെങ്കിലും ക്ലാസോ വർക് ഷോപ്പുകളോ വരും പിന്നെ അതിലേക്കാകും ശ്രദ്ധ', എന്നായിരുന്നു തിരിച്ചുവരവിനെ കുറിച്ച് സംയുക്ത ഒരിക്കല്‍ പറഞ്ഞത്. 

'മസാജൊന്നും വേണ്ട, അതെനിക്ക് ഇഷ്ടമില്ല'; സെറീനയോട് അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News