അനിമൽ സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ.
മുംബൈ: സന്ദീപ് റെഡ്ഡി വംഗ ബോളിവുഡില്‍ ചെയ്ത അനിമൽ, കബീർ സിംഗ് എന്നീ സിനിമകൾ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, രൺബീർ കപൂർ നായകനായ അനിമല്‍ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ നിന്ന് ഉയര്‍ന്ന വിമർശനങ്ങളെക്കുറിച്ച് സംവിധായന്‍ പ്രതികരിച്ചു.
അനിമലിന്‍റെ പേരില്‍ എല്ലാവരും രൺബീറിനെ പ്രശംസിക്കുന്നതിൽ ഏകകണ്ഠമായിരുന്നുവെന്നും, അദ്ദേഹത്തിന് ആ ചിത്രത്തില്‍ വിമര്‍ശനമോ അത് കൊണ്ട് മറ്റ് പടങ്ങള്‍ കിട്ടത്ത അവസ്ഥയോ ഇല്ലെന്ന് കാണിക്കുന്നുവെന്ന് വംഗ പറഞ്ഞു. ഗെയിം ചേഞ്ചേഴ്സ് എന്ന അഭിമുഖ പരമ്പരയിലെ പ്രൊമോയിലാണ് ഇത് സംവിധായകന്‍ പറയുന്നത്.
“വളരെ മോശമായി വിമർശിച്ച ആളുകൾ, സിനിമയുമായി ബന്ധപ്പെട്ട ആളുകൾ, എല്ലാവരും പറഞ്ഞു രൺബീർ മിടുക്കനാണെന്ന്. എനിക്ക് രൺബീറിനോട് അസൂയയില്ല, പക്ഷേ കാര്യം 'രൺബീർ മിടുക്കനായിരുന്നു, പക്ഷേ പടത്തിന്‍റെ എഴുത്തുകാരനും സംവിധായകനും മോശമാണ്...' ഈ വ്യത്യാസം എനിക്ക് മനസ്സിലാകുന്നില്ല," വംഗ പറഞ്ഞു.
"ഈ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം രൺബീറിനൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അത് വ്യക്തമാണ്, കാരണം അവർ രൺബീറിനെ എന്തെങ്കിലും പറഞ്ഞാൽ... അവരുടെ സ്ഥാനത്ത് ഞാൻ പുതിയ ആളുകള്‍ വരും. എന്നാല്‍ എന്നെ കുറിച്ച് അഭിപ്രായം പറയാൻ എളുപ്പമാണ്. ഒരു ഫിലിം മേക്കർ 2-3 വർഷത്തിനുള്ളിൽ ഒരു സിനിമ ചെയ്യും, എന്നാൽ ഒരു നടൻ അഞ്ച് തവണ പ്രത്യക്ഷപ്പെടും. അതിനാൽ നിങ്ങൾക്ക് കൂടുതൽ ജോലി ചെയ്യാൻ കഴിയുന്നയാള്‍ അയാളാണ് അയാളെക്കുറിച്ച് മിണ്ടാന്‍ വയ്യ" വംഗ തുറന്നടിച്ചു.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ വയലന്‍സിന്‍റെ പേരിലും സ്ത്രീവിരുദ്ധതയുടെ പേരിലും വിമർശിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം ആഭ്യന്തര ബോക്സോഫീസിൽ 500 കോടിയിലധികം സമ്പാദിക്കുകയും രൺബീറി കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുകയും ചെയ്തു.
സ്പിരിറ്റ്: പ്രഭാസിനോട് മൂന്ന് അഭ്യര്‍ത്ഥനകളുമായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ
നമ്മുടെ സ്വന്തം 'അനിമല്‍'; 'മാര്‍ക്കോ'യെക്കുറിച്ച് അനൂപ് മേനോന് പറയാനുള്ളത്
