അഞ്ജലിയായി മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗോപികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍ (Gopika Anil). ഗോപിക എന്നതിലുപരിയായി ശിവന്റെ അഞ്ജലി (Sivanjali) എന്ന് പറഞ്ഞാലാണ് ആരാധകര്‍ പെട്ടന്ന് മനസ്സിലാക്കുക. അടുത്തകാലത്തൊന്നും മലയാള മിനിസ്‌ക്രീന്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി ഇല്ലെന്നുതന്നെ പറയാം. സാന്ത്വനം എന്ന പരമ്പരയുടെ നട്ടെല്ലായി മാറിയ ജോഡികളാണ് ശിവനും അഞ്ജലിയും, ഇരുവരും തമ്മിലുള്ള കോംപിനേഷന്‍ സീനുകളും മറ്റും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആഘോഷിക്കുകയായിരുന്നു. ഇപ്പോളിതാ ഗോപിക പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

സീരിയല്‍ ടുഡേ മാഗസിന് വേണ്ടിയുള്ള ഗോപികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാരിയില്‍ സ്‌ക്രീനിലെത്തുന്ന ഗോപിക എപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത് മോഡേണ്‍ ഡ്രസ്സിലുള്ള ചിത്രങ്ങളാണെങ്കിലും, ഏറ്റവും പുതിയ ചിത്രങ്ങള്‍ അതിമനോഹരമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. മഞ്ഞ കോട്ടും ഷൂവും ആഷ് കളര്‍ സ്യൂട്ടുമണിഞ്ഞാണ് ചിത്രങ്ങളില്‍ ഗോപിക എത്തുന്നത്. 

ചിത്രങ്ങള്‍ കാണാം

View post on Instagram
View post on Instagram
View post on Instagram