സാന്ത്വനം പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ ശിവനും അഞ്ജലിയും തന്നെയാണ്. 

സാന്ത്വനം വീട്ടിലെ മരുമകളായെത്തി കേരളക്കരയുടെ മരുമകളായി പരിണമിച്ച താരമാണ് ഗോപിക അനില്‍. മലയാളികളുടെ ഏറെ പ്രിയപ്പെട്ട ബാലനടിമാരില്‍ ഒരാളായിരുന്ന ഗോപികയുടെ 'ബാലേട്ടന്‍', 'മയിലാട്ടം' തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബാല നടിയെന്ന ഇമേജൊക്കെ മാറ്റി ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായി മാറിയിരിക്കുകയാണ് ഗോപിക. കബനിയെന്ന പരമ്പരയിലൂടെയാണ് ഗോപിക സീരിയല്‍ ജീവിതം ആരംഭിച്ചതെങ്കിലും മലയാളികള്‍ താരത്തെ ഹൃദയത്തിലേറ്റിയത് സാന്ത്വനത്തിലെ അഞ്ജലിയായാണ്.

സാന്ത്വനം പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ ശിവനും അഞ്ജലിയും തന്നെയാണ്. ഇരുവരും തമ്മിലുള്ള പിണക്കം കൊണ്ടായിരുന്നു അഞ്ജലിയും ശിവനും ആദ്യം പ്രേക്ഷകരെ കയ്യിലെടുത്തതെങ്കില്‍, പ്രണയംകൊണ്ടാണ് ഇപ്പോള്‍ ആരാധകരെ പിടിച്ചിരുത്തുന്നത്. ഓണം സ്‌പെഷ്യല്‍ എപ്പിസോഡിനായുള്ള ഷൂട്ടിനിടെ പകര്‍ത്തിയ സാന്ത്വനം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് കഴിഞ്ഞദിവസം ഗോപിക പങ്കുവച്ചത്.

ചേച്ചിമാരോടൊപ്പം ആര്‍ത്തുചിരിച്ച് ഓണം ആഘോഷിക്കുന്ന ചിത്രങ്ങളും, ഊഞ്ഞാലാടുന്ന ചിത്രവും, പൂക്കളമിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

View post on Instagram
View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona