ശിവനും അഞ്ജലിയ്ക്കുമായി വീടിന്റെ ആധാരം പണയപ്പെടുത്തി വന്‍ തുക എടുക്കാന്‍ ഒരുങ്ങുകയാണ് ബാലന്‍
പ്രേക്ഷകപ്രീതിയോടെ മുന്നേറുന്ന പരമ്പരയാണ് സാന്ത്വനം. കലുഷിതമായ ചില മുഹൂര്‍ത്തങ്ങള്‍ക്കുശേഷം മനോഹരങ്ങളായ എപ്പിസോഡുകളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. അപ്പുവും അപ്പുവിന്‍റെ കുഞ്ഞുമാണ് ഇപ്പോള്‍ പരമ്പരയുടെ പ്രധാന ആകര്‍ഷണം. സാന്ത്വനം വീട്ടിലെ എല്ലാവരും കുഞ്ഞിന്‍റെ സാന്നിധ്യം സൃഷ്ടിക്കുന്ന ആഹ്ലാദത്തിലാണ്. ബാലനും ദേവിയും തങ്ങള്‍ക്ക് ജനിക്കാതെപോയ കുഞ്ഞായി കണ്ടാണ് അപ്പുവിന്റെ കുഞ്ഞിനെ സ്‌നേഹിക്കുന്നത്. അപ്പുവിന്റെ കുഞ്ഞിനോട് എല്ലാവര്‍ക്കുമുള്ള സ്‌നേഹവും ലാളനയും അപ്പുവിന്റെ സന്തോഷവും കണ്ടിട്ടാവണം തനിക്കും ഒരു കുഞ്ഞ് വേണമെന്ന ചിന്തയിലാണ് അഞ്ജലിയുള്ളത്. ദേവിയേടത്തി പണ്ട് കുഞ്ഞിനെപ്പറ്റി പറയുമ്പോള്‍ തനിക്കത് ആരീതിയില്‍ മനസ്സിലായില്ലെന്നും പക്ഷെ ഇപ്പോള്‍ എല്ലാം മനസ്സിലാകുന്നുവെന്നുമാണ് അഞ്ജലി ശിവനോട് പറയുന്നത്. കൂടാതെ തന്റെ അച്ഛനും അമ്മയും കാണുമ്പോഴെല്ലാം കുഞ്ഞുങ്ങളുടെ കാര്യം ഓര്‍മ്മിപ്പിക്കാറുണ്ടെന്നും അഞ്ജലി പറയുന്നുണ്ട്.
അതോടൊപ്പം ശിവനും അഞ്ജലിയ്ക്കുമായി വീടിന്റെ ആധാരം പണയപ്പെടുത്തി വന്‍ തുക എടുക്കാന്‍ ഒരുങ്ങുകയാണ് ബാലന്‍. എന്നാല്‍ ഇതൊന്നും ഹരി അറിയുന്നുമില്ല. ഹരി അറിഞ്ഞാല്‍ അപ്പു അറിയുമെന്നും അതുവഴി തമ്പി അറിഞ്ഞ് വലിയൊരു പ്രശ്‌നമാകുമല്ലോ എന്നുമാണ് ബാലന്‍ പറയുന്നത്. ഹരി അറിയാതെ ഒരു കള്ളത്തരം ചെയ്യുന്നതിന്റെ പ്രശ്‌നം എല്ലാവരുടെ മുഖത്തും കാണാം. ജോലി പോയ അവസ്ഥയിലാണ് ഹരി ഉള്ളതെന്ന് വീട്ടില്‍ ആര്‍ക്കും അറിയുകയുമില്ല എന്നതാണ് മറ്റൊരു കാര്യം. സൂസന്‍ എന്ന സ്ത്രീയോടൊപ്പം ബിസിനസ് ചെയ്യാനായാണ് വലിയൊരു തുക ശിവനും അഞ്ജലിക്കും ആവശ്യമായി വന്നിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട ഹരിയോടും ശിവന്‍ ഇതിനായി കടം വാങ്ങുന്നുമുണ്ട്. ശിവനും അഞ്ജലിക്കും പണം നല്‍കുന്നത് തമ്പി ഒരു കാരണവശാലും അറിയരുതെന്ന് ദേവി പറയുന്ന നേരത്താണ് സാന്ത്വനത്തിലേക്ക് തമ്പിയുടെ കാര്‍ വന്നുകയറുന്നത്.
മകള്‍ വീട്ടില്‍നിന്നും പിണങ്ങിയിറങ്ങി ഇങ്ങോട്ട് വന്നെങ്കിലും തനിക്ക് അങ്ങനെ ഒഴിവാക്കാന്‍ പറ്റില്ലല്ലോ എന്നെല്ലാം പറഞ്ഞ് ചിരിച്ചുകൊണ്ടാണ് തമ്പി സാന്ത്വനത്തിലേക്ക് വന്നുകയറുന്നത്. കുഞ്ഞിന്റെ നല്ലതിന് ചെയ്തതെല്ലാം എല്ലാവരും തെറ്റിദ്ധരിച്ചു എന്നെല്ലാം തമ്പി പറയുന്നുണ്ട്. വീട്ടില്‍നിന്നും ഇറങ്ങിവന്നെങ്കിലും അപ്പുവിനും വീട്ടുകാരെ കാണാനുള്ള ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തമ്പിയെ കണ്ടപ്പോള്‍ അപ്പുവിന്റെ മുഖം ആകെ പ്രസന്നമായിട്ടുണ്ട്. അപ്പച്ചിയെ വീട്ടില്‍നിന്നും ഇറക്കിവിടണം എന്നുപറഞ്ഞാണ് അപ്പു വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതും അവസാനും ഇറങ്ങിവന്നതും. എന്നാല്‍ തന്റെ കൂടെപ്പിറപ്പിനെ താനെങ്ങനെ ഇറക്കിവിടും എന്നെല്ലാമാണ് അപ്പുവിനോട് തമ്പി പറയുന്നത്. എന്നാല്‍ വീണ്ടും നാടകവുമാണ് തമ്പി എത്തിയിരിക്കുന്നത്. ഹരിയുടെ ജോലി പോയ കാര്യമെല്ലാം തമ്പിയ്ക്ക് അറിയാമെങ്കിലും അത് നേരിട്ട് ചോദിക്കാതെ മുന വച്ച് ഹരിയോട് ഓരോന്ന് ചോദിക്കുന്നുണ്ട് തമ്പി. രാജേശ്വരി അപ്പച്ചിയെ വീട്ടില്‍ നിന്നും പറഞ്ഞുവിടണം എന്നും പറഞ്ഞാണ് തമ്പി സാന്ത്വനത്തില്‍നിന്നും ഇറങ്ങുന്നത്. രാജേശ്വരി ചെയ്യുന്നതെല്ലാം അപ്പുവിന്റെ നല്ലതിനാണെന്നാണ് കരുതിയതെന്നും എന്നാല്‍ രാജേശ്വരി ഇത്ര പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ലെന്നും തമ്പി പറയുന്നു. തമ്പിയുടെ ഉദ്ദേശ്യം മറ്റെന്തോ ആണല്ലോയെന്നാണ് പ്രേക്ഷകര്‍ ചിന്തിക്കുന്നത്.
ALSO READ : കിരീടത്തേക്കാള്‍ ഞെട്ടിച്ച രണ്ടാം സ്ഥാനം; ശോഭയെയും ജുനൈസിനെയും മറികടന്ന് റെനീഷ
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

