ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ് സനുഷ സന്തോഷ്. നിരവധി സനിമകളില്‍ തിളങ്ങി നായിക വേഷത്തില്‍ എത്തിയ സനുഷ സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ ഈ താരവിശേഷമൊന്നുമല്ല സനുഷയെ ഇപ്പോള്‍ താരമാക്കിയിരിക്കുന്നത്. 

തെലുങ്ക് താരം ദേവരകൊണ്ടയോട് ഡേറ്റിങ്ങിന് താല്‍പര്യമുണ്ടോ എന്ന് ഫേസ്ബുക്കില്‍ ചോദിച്ചതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ  'ഡിയര്‍ കോമ്രേഡി'ന്റെ പ്രൊമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ദേവരകൊണ്ട കൊച്ചിയിലെത്തിയിരുന്നു. ഈ സമയത്ത് പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്. 

ആ നിമിഷത്തിന്‍റെ സന്തോഷം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഒരു കുറിപ്പാണ് സനുഷ കുറിച്ചിരിക്കുന്നത്. താരത്തിനൊപ്പമുള്ള ചിത്രവും അതിന്‍റെ സന്തോഷവും സനുഷ പങ്കുവയ്ക്കുന്നു.