മുംബൈ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നെല്ലാം വിട്ട് വീട്ടിലിരിക്കുകാണ് ബോളിവുഡ് താരങ്ങളെല്ലാം. പുതിയ ചിത്രങ്ങളെടുത്തും പഴയ ചിത്രങ്ങള്‍ പങ്കുവച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അവര്‍. ഇതിനിടെ തന്റെ പഴയ ചിത്രം പങ്കുവച്ച് സാറാ അലി ഖാനും രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമില്‍ തന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ പങ്കുവച്ച സാറാ ചിലതൊന്നും ഒരിക്കലും മാറില്ലെന്നും കുറിച്ചു. 

2018 ല്‍, തന്റെ ആദ്യ ചിത്രമായ കേദാര്‍നാഥില്‍ അഭിനയിക്കുന്നതിന് മുമ്പ് സാറാ തന്റെ ഭാരം വളരെ അധികം കുറച്ചിരുന്നു. കാര്‍ത്തിക് ആര്യനൊപ്പം ലവ് ആജ് കല്‍ ആണ് സാറയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇംത്യാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനൊപ്പമുള്ള കൂലി നമ്പര്‍ വണ്‍ ആണ് മറ്റൊരു ചിത്രം.