ഐശ്വര്യ റായ്‍യുടെ കൗമാരകാലമാണ് പിഎസ് 2 ലെ കഥാപാത്രം

മലയാളത്തില്‍ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി സിനിമാപ്രേമികളുടെ ഓര്‍മ്മയിലുള്ള നടിയാണ് സാറ അര്‍ജുന്‍. ആന്‍മരിയ കലിപ്പിലാണ് ആണ് സാറ അഭിനയിച്ച ഒരേയൊരു മലയാള ചിത്രം. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് സാറ അവതരിപ്പിച്ചത്. എന്നാല്‍ മലയാളത്തിന് പുറത്ത് സാറ അഭിനയിച്ച മറ്റൊരു ചിത്രവും മലയാളികളുടെ ശ്രദ്ധ മുന്‍പ് നേടിയിട്ടുണ്ട്. വിക്രം നായകനായ ദൈവ തിരുമകള്‍ ആയിരുന്നു അത്. ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധ നേടുന്ന പൊന്നിയിന്‍ സെല്‍വന്‍ 2 ന്‍റെ ഭാഗവുമാണ് സാറ.

ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനിയുടെ കൗമാരകാലമാണ് ചിത്രത്തില്‍ സാറ അവതരിപ്പിച്ചിരിക്കുന്നത്. കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്ന ദൈവ തിരുമകളില്‍ വിക്രത്തിന്‍റെ മകളായാണ് സാറ എത്തിയതെങ്കില്‍ പിഎസ് 2 ല്‍ വിക്രത്തിന്‍റെ പ്രണയിനിയുടെ കൗമാരകാലമാണ് സാറയ്ക്ക്. പിഎസ് 2 റിലീസിന് പിന്നാലെ വിക്രത്തിനൊപ്പമുള്ള മുന്‍ അഭിനയാനുഭവത്തിന്‍റെ ഓര്‍മ്മ പങ്കുവച്ചിട്ടുമുണ്ട് സാറ അര്‍ജുന്‍.

Scroll to load tweet…

404 എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാറയ്ക്ക് ഏറ്റവുമധികം സിനിമകള്‍ ലഭിച്ചതും ഹിന്ദിയില്‍ നിന്നു തന്നെയാണ്. ജയ് ഹോ, ഏക് ലഡ്കി കോ ദേഖ് തോ ഐസാ ലഗാ, അജീബ് ദാസ്താന്‍സ് തുടങ്ങിയവയാണ് ബോളിവുഡിലെ പ്രധാന ചിത്രങ്ങള്‍. തമിഴില്‍ സൈവം, സില്ലു കറുപ്പാട്ടി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഡഗുഡുമൂത്ത ഡണ്ടകോര്‍ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു.

അതേസമയം റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് പൊന്നിയിന്‍ സെല്‍വന്‍ 2. ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ALSO READ : 'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; നാദിറ അരുതാത്തത് പറഞ്ഞെന്ന് അനു, ബിഗ് ബോസില്‍ സംഘര്‍ഷം