പരമ്പര വേറെ വഴിത്തിരിവിലേക്ക് പോയെങ്കിലും വില്ലത്തിയെ മനസ്സിൽ നിന്ന് മായ്ക്കാൻ ആരാധകർ ഇപ്പോളും തയാറായിട്ടില്ല. 

കൊച്ചി: കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശരണ്യ ആനന്ദ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് നടി. കുടുംബവിളക്കിൽ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ശരണ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. അതിന് മുന്‍പ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് ശരണ്യ മുൻപ് അഭിനയിച്ചത്. പക്ഷെ കരിയറിൽ ഒരു വഴിത്തിരിവുണ്ടാകാൻ ശരണ്യക്ക് വേദിക ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

പരമ്പര വേറെ വഴിത്തിരിവിലേക്ക് പോയെങ്കിലും വില്ലത്തിയെ മനസ്സിൽ നിന്ന് മായ്ക്കാൻ ആരാധകർ ഇപ്പോളും തയാറായിട്ടില്ല. അതുകൊണ്ട് തന്നെ മലയാളികളുടെ വേദിക പങ്കുവെക്കുന്ന വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്നും ട്രെൻഡിംഗ് ആണ്. ഇപ്പോഴിതാ പുതിയ കുറെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. 

നീല ഗൗണിൽ സുന്ദരിയായി തനി നാടൻ രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് ശരണ്യ. ശരണ്യ ആരാധകരെ പോലെത്തന്നെ പ്രകൃതി സ്നേഹികൾക്കും ഇഷ്ടപ്പെടുന്നതാണ് പോസ്റ്റ്‌. കായൽക്കരയിൽ ആണ് ചിത്രങ്ങൾ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. നല്ല ചിരിയോടെ പോസ് ചെയ്യുന്ന താരത്തിന് നിരവധി ലൈക്കുകളാണ് ആരാധകർ നൽകുന്നത്.

View post on Instagram

കുടുംബ വിളക്ക് സീരിയലില്‍ തുടക്കത്തില്‍ വില്ലത്തിയായിട്ടാണ് വേദിക വന്നത് എങ്കിലും പിന്നീട് നായികാ പരിവേഷമായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍. അവസാനം സിദ്ധാര്‍ത്ഥിനെ ഇനിയെനിക്ക് വേണ്ട എന്ന് ധൈര്യത്തോടെ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ചു. വേദികയായുള്ള ശരണ്യയുടെ അഭിനയവും കൈയ്യടി നേടിയിരുന്നു. രണ്ടാം ഭര്‍ത്താവായ സിദ്ധാര്‍ത്ഥില്‍ നിന്നും വിവാഹ മോചനം നേടി, ആദ്യ ഭര്‍ത്താവായ സമ്പത്തിനെ വിവാഹം ചെയ്യുന്നത് വരെയുമാണ് സീരിയലില്‍ വേദികയെ കാണിച്ചത്. പിന്നീട് വേദികയെ കണ്ടിട്ടില്ല.

ബീച്ചില്‍ ഗ്ലാമറസായി മിനി സ്ക്രീനിലെ പ്രിയതാരം; ആരാധകരെ ത്രസിപ്പിച്ച് ഫോട്ടോ വീഡിയോ.!

ടൊവിനോയെ അന്വേഷിച്ച് കണ്ടെത്തി കല്യാണിയും ജോജുവും; രസകരമായ വീഡിയോ വൈറല്‍.!