അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് വിധേയ ആകേണ്ടിവന്ന നടി ശരണ്യയുടെ ജീവിതം ഒരു വര്‍ഷം മുന്‍പാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഗുരുതരാവസ്ഥയിലായിരുന്ന ശരണ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാവുകയും തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.  

ര്‍ബുദ ബാധയെത്തുടര്‍ന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് വിധേയ ആകേണ്ടിവന്ന നടി ശരണ്യയുടെ ജീവിതം ഒരു വര്‍ഷം മുന്‍പാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഗുരുതരാവസ്ഥയിലായിരുന്ന ശരണ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാവുകയും തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മാസങ്ങളായി സ്വയം എഴുന്നേൽക്കാനാവാതെ കിടക്കയിലായിരുന്ന ശരണ്യയ്ക്ക് ഇപ്പോള്‍ എഴുന്നേറ്റ് നടക്കാനാകും. നടിയുടെ തിരിച്ചുവരവ് ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രോഗമുക്തയായി എത്തിയ ശേഷം ശരണ്യ ആരംഭിച്ച യുട്യൂബ് ചാനൽ ശ്രദ്ധേയമാവുകയാണ്.

സിറ്റി ലൈറ്റ്സ് എന്ന പേരിൽ തുടങ്ങിയ യുട്യൂബ് ചാനലിന് ഇതിനോടകം നിരവധി സബ്സ്ക്രൈബേഴ്സ് ഉണ്ട്. അടുത്തിടെ ശരണ്യ അമ്മയ്‌ക്കൊപ്പം പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഉത്സവത്തിനായി പോകും മുമ്പ് പൊട്ടുതൊട്ട് ഒരുങ്ങി പോകുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. അമ്മയ്ക്ക് വലിയ നാണമായതുകൊണ്ടാണ് വീഡിയോകളിൽ വരാത്തതെന്ന് ശരണ്യ പറയുമ്പോൾ. കല്യാണ ചിത്രങ്ങളിൽ പോലും നിൽക്കാൻ മടിയാണെന്ന് കാമറയ്ക്ക് മുമ്പിലെത്തി ശരണ്യയുടെ അമ്മ പറയുന്നു.

അവൾ നന്നായി പഠിക്കുമായിരുന്നു. സർക്കാർ ജോലിയൊക്കെ നേടി കുടുംബമായി ജീവിക്കുമെന്നാണ് കരുതിയിരുന്നത്. കലാകാരിയാകുമെന്ന് കരുതിയതേയില്ല. എല്ലാം നിമിത്തമാണ്. കലാ പാരമ്പര്യം ഇല്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ അവൾക്കൊരു പ്രതിസന്ധി വന്നപ്പോൾ സഹായം ലഭിച്ചത് കലാകാരി ആയതുകൊണ്ടാണെന്നും അമ്മ പറഞ്ഞു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യ ശശി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിക്ക് ട്യൂമർ ബാധിക്കുന്നത്. ചികിത്സയ്ക്ക് ഇടയിലും നടി സീരിയൽ, ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അവശതകളെ അവഗണിച്ച് പുതിയ ജീവിതത്തിലേക്ക് വരികയാണ് താരം.