സാരി എന്നാണ് ആരാധ്യയുടെ സിനിമയുടെ പേര്.

റെ നാളുകൾക്ക് മുൻപ് മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോ സംവിധായകൻ രാം ​ഗോപാൽ വർമ ഷെയർ ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ ട്രോളുകളും പരിഹാസങ്ങളുമെല്ലാം ഇരുവരും നേരിടേണ്ടിയും വന്നിരുന്നു. ആ വേളയിലാണ് തന്റെ അടുത്ത പടത്തിൽ ശ്രീലക്ഷ്മി അഭിനിയിക്കുമെന്ന് രാം ​ഗോപാൽ അറിയച്ചത്. സിനിമാ അരങ്ങേറ്റത്തിന് മുന്നോടിയായി ആരാധ്യ ദേവി എന്ന് ശ്രീലക്ഷ്മിയുടെ പേര് മാറ്റുകയും ചെയ്തിരുന്നു. 

സാരി എന്നാണ് ആരാധ്യയുടെ സിനിമയുടെ പേര്. രാം ​ഗോപാൽ വർമയാണ് ചിത്രം അവതരിപ്പിക്കുന്നത്. വൻ ​ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമായിരുന്നു. ഇതിനിടയിൽ താൻ ​ഗ്ലാമറസ് വേഷം ചെയ്യില്ലെന്ന് മുൻപ് ആരാധ്യ പറഞ്ഞൊരു ഇന്റർവ്യു വീഡിയോ വൈറലാകുകയും ചെയ്തു. പിന്നാലെ വിമർശന ട്രോളുകളും പുറത്തുവന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധ്യ. 

ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയൂടെ ആയിരുന്നു ആരാധ്യയുടെ പ്രതികരണം. ​'ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് മുൻപ് ഞാൻ തീരുമാനം എടുത്തിരുന്നു. ഇരുപത്തി രണ്ടാമത്തെ വയസിലായിരന്നു അത്. അതിൽ ഞാൻ ഇപ്പോൾ പശ്ചാത്തപിക്കുന്നുമില്ല. കാലങ്ങൾ മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങള്‍ മാറി കൊണ്ടിരിക്കും. നമ്മുടെ ജീവിതാനുഭവങ്ങൾ കാഴ്ചപ്പാടുകളെ മാറ്റുകയും ചെയ്യും. ആളുകളെയും കഥാപാത്രങ്ങളെയും കുറിച്ച് മുൻപ് എനിക്ക് ഉണ്ടായിരുന്ന ധാരണകൾ എല്ലാം മാറി. എന്ന് കരുതി അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് വിഷമമൊന്നും ഇല്ല. കാരണം അത് അന്നത്തെ എന്റെ മാനസികാവസ്ഥ ആയിരുന്നു. വ്യക്തിപരമായ തെരെഞ്ഞെടുപ്പാണ് ​ഗ്ലാമറസ്. എന്നെ സംബന്ധിച്ചിടത്തോളം അത് അപകീർത്തിപരമല്ല മറിച്ച് ശാക്തീകരണമാണ്. ഒരു അഭിനേത്രി എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ നിർണായകമാകുമെന്ന് ഞാൻ കരുതുന്നുണ്ട്. ​ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ കഥാപാത്രങ്ങൾ ചെയ്യാൻ ഒരുക്കമാണ്. അത്തരം മികച്ച വേഷങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാൻ', എന്നാണ് ആരാധ്യ ദേവി കുറിച്ചത്. 

ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. നവംബർ നാലിന് ആണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും. സാരി ഉടുക്കുന്ന ഒരു യുവതിയുടെ യുവാവിന് തോന്നുന്ന ആസക്തിയും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

മിണ്ടിക്കഴിഞ്ഞാൽ ദേഷ്യം, അച്ഛനെയും അമ്മയെയും എന്നിൽ നിന്നുമകറ്റാന്‍ നോക്കി: വൈക്കം വിജയലക്ഷ്മി പറയുന്നു

Saaree Movie Teaser | A Tale of Passion, Love & Conflict | Giri Krishna Kamal | RGV Unleashed