മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സരിത ബാലകൃഷ്ണന്‍. വ്യത്യസ്തമായ വേഷങ്ങളില്‍ നിരവധി പരമ്പരകളില്‍ താരം വേഷമിട്ടിട്ടുണ്ട്. മലയാളി കുടുംബ പ്രേക്ഷകരുടെ സ്വന്തം താരം പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഏഷ്യാനെറ്റിന്‍റെ ഡിജിറ്റല്‍ എക്സ്ക്ലൂസിവിലൂടെ. 'നമസ്കാരം ഞാന്‍ സരിത ബാലകൃഷ്ണന്‍. എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ചില ചില സീരിയലുകളില്‍ എന്നെ കണ്ടിട്ടുണ്ടാകുമല്ലോ. ഇപ്പോള്‍ ഞാന്‍ മൗനരാഗം സെറ്റിലാണ്. മേക്കപ്പൊക്കെ ഇട്ട് റെഡിയായി ഇരിക്കുകയാണ്'. സരിത തുടരുന്നു.

'ഇതില്‍ ഞാന്‍ ചെയ്യുന്നത് സാബുച്ചേട്ടന്‍റെ ഭാര്യയുടെ വേഷമാണ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മ, സെക്കന്‍ഡ് ഹീറോയിന്‍റെയും, അനിയത്തിക്കുട്ടിയുടെയും അമ്മ. ജീവിതത്തില്‍ ഇതാദ്യമായാണ് വലിയൊരു അമ്മ വേഷം ചെയ്യുന്നത്. എന്‍റെ അമ്മ വേഷത്തിന് നിങ്ങളൊക്കെ സപ്പോര്‍ട്ട് ചെയ്യണം. നിങ്ങളുടെ സപ്പോര്‍ട്ടാണ് ഞങ്ങളുടെയെല്ലാം നിലനില്‍പ്പ്' സീരിയല്‍ കാണാന്‍ മറക്കരുത്' സരിത പറയുന്നു.