അണ്‍ഫില്‍ട്ടേര്‍ഡ് ബൈ സംദിഷ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൗരഭ് ശുക്ല തന്‍റെ മദ്യപാന അനുഭവം പറഞ്ഞത്.
മുംബൈ: വില്ലന്‍ വേഷങ്ങളിലും കോമഡി വേഷങ്ങളിലും എല്ലാം ഒരു പോലെ തിളങ്ങുന്ന താരമാണ് സൗരഭ് ശുക്ല. ബോളിവുഡിലെ മുന്‍ നിര ചിത്രങ്ങളില്‍ എല്ലാം ഇദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ബര്‍ഫി, ജാഗാ ജാസൂസ്, ഷംഷേര തുടങ്ങിയ ചിത്രങ്ങളില്‍ രണ്‍ബീര്‍ കപൂറിനൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഷംഷേരയുടെ ലേയില്‍ നടന്ന ഷൂട്ടിംഗിലെ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ സൗരഭ് ശുക്ല.
രണ്‍ബീര്‍ കപൂര്‍ തനിക്ക് 30,000 രൂപ വിലവരുന്ന റം നല്‍കിയെന്നും. ഞങ്ങള്‍ ഒന്നിച്ച് കഴിച്ചെന്നുമാണ് സൗരഭ് പറയുന്നത്. 'ബ്രഹ്മാസ്ത്ര'യിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ തെലുങ്ക് സൂപ്പര്‍താരം നാഗാർജുനയാണ് ഈ ബോട്ടില്‍ രൺബീറിന് നൽകിയത് എന്നാണ് സൗരഭ് ശുക്ല പറയുന്നത്. രൺബീർ തന്നോട് ഏത് തരത്തിലുള്ള മദ്യമാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍, റം ആണെന്ന് പറഞ്ഞു അപ്പോഴാണ് ഈ ബോട്ടിലുമായി അദ്ദേഹം വന്നത്. എന്നാല്‍ അത് ഏതാണ്ട് തീരാറായ ബോട്ടില്‍ ആയിരുന്നു. അതില്‍ തികച്ച് ഒരു ക്വാട്ടര്‍ പോലും ഉണ്ടായിരുന്നില്ല. രണ്ടുപേരും ആ കുപ്പി തീർത്തു. എന്നാല്‍ രണ്ടുപേർക്കും അത് മതിയായില്ലെന്ന് തോന്നി.
അണ്‍ഫില്‍ട്ടേര്‍ഡ് ബൈ സംദിഷ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൗരഭ് ശുക്ല തന്‍റെ മദ്യപാന അനുഭവം പറഞ്ഞത്. അഭിമുഖത്തിന്‍റെ തുടക്കത്തില്‍ തന്നെ മദ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്. സൗരഭ് ശുക്ല തന്റെ പ്രിയപ്പെട്ട മദ്യം ഏതെന്ന് തുറന്നു പറഞ്ഞു. താൻ സാധാരണയായി ഓൾഡ് മങ്കും കോക്കുമാണ് കുടിക്കാറുള്ളതെന്ന് പറയുന്ന ശുക്ല. അത് എളുപ്പത്തിൽ ലഭ്യമാകുന്നതും വിലകുറഞ്ഞതുമാണെന്നും അഭിമുഖത്തില്‍ പറയുന്നു.
രണ്‍ബീറുമായുള്ള മദ്യപാനം വിവരിക്കുന്ന ശുക്ല. രണ്‍ബീര്‍ കൊണ്ടുവന്ന വില കൂടിയ മദ്യം കാലിയായതോടെ തന്‍റെ കൈയ്യിലെ ഓള്‍ഡ് മങ്ക് രണ്‍ബീര്‍ ഉപയോഗിച്ചുവെന്നും പറയുന്നു. രണ്‍ബീര്‍ നായകനായ 'ഷംഷേര', അജയ് ദേവ്ഗൺ നായകനായ 'ദൃശ്യം 2', വരുണ്‍ ധവാന്‍ നായകനായ 'ഭേദിയ' തുടങ്ങിയ ചിത്രങ്ങളിലാണ് സൗരഭ് ശുക്ല കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ടത്.
ഇതേ അഭിമുഖത്തില്‍ തന്നെ സൗരഭ് ശുക്ലയെ ഹിന്ദി സിനിമ ലോകം ഉപയോഗപ്പെടുത്തുന്നില്ലെ എന്ന ചോദ്യത്തിന്. എന്‍റെ ഹൃദയം പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നാണ് ശുക്ല പറഞ്ഞത്. എല്ലാവരും ചിന്തിക്കുന്നത് എനിക്ക് അധികം അവസരം കിട്ടുന്നില്ല എന്ന് തന്നെയാണ്. നിങ്ങള്‍ ചിന്തിക്കുന്നു എന്നെ കൂടുതല്‍ കാണണം എന്ന്. എനിക്കും അത് തന്നെയാണ് തോന്നുന്നത് എന്നെ കൂടുതല്‍ സ്ക്രീനില്‍ കാണണം. ഞാന്‍ അതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് -സൗരഭ് ശുക്ല പറയുന്നു.
സംഗീത പരിപാടിക്കിടെ സോനു നിഗത്തിന് കയ്യേറ്റം; ആക്രമിച്ചത് ശിവസേന എംഎൽഎയുടെ മകൻ
വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി; ഉദ്ദേശിച്ചത് ശബരിമല അടക്കം കാര്യങ്ങള്‍
