കഴിഞ്ഞദിവസം അനൂപ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുപച്ച ചിത്രത്തിനും വീഡിയോയ്ക്കും താഴെ സംശങ്ങളുമായാണ് ആരാധകര്‍ എത്തിയത്. അനൂപിന്‍റെ പുത്തന്‍ ലുക്കിനെക്കുറിച്ചായിരുന്നു അവര്‍ക്ക് അറിയേണ്ടത്

ജനപ്രിയ പരമ്പരയായ 'സീതാകല്യാണ'ത്തിലെ 'കല്യാണി'നെ അറിയാത്ത സീരിയല്‍ പ്രേക്ഷകര്‍ ഉണ്ടാവില്ല. പാലക്കാട് സ്വദേശിയായ അനൂപ് കൃഷ്ണനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ അത്രമേല്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന അനൂപിന്‍റെ പ്രകടനം വേഗത്തിലാണ് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയത്. പരമ്പരകള്‍ കൂടാതെ ഇടയ്‌ക്കെല്ലാം ആല്‍ബം ഗാനങ്ങളിലൂടെയും അനൂപ് ആരാധകര്‍ക്കുമുന്നില്‍ എത്താറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ അനൂപിന് ആരാധകരുടെ വലിയൊരു നിര തന്നെയുണ്ട്.

കഴിഞ്ഞദിവസം അനൂപ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുപച്ച ചിത്രത്തിനും വീഡിയോയ്ക്കും താഴെ സംശങ്ങളുമായാണ് ആരാധകര്‍ എത്തിയത്. അനൂപിന്‍റെ പുത്തന്‍ ലുക്കിനെക്കുറിച്ചായിരുന്നു അവര്‍ക്ക് അറിയേണ്ടത്. താടിയിലെ നര ഏങ്ങനെ വന്നതാണെന്നും 'സീതാ കല്ല്യാണ'ത്തിലെ ട്വിസ്റ്റ് വല്ലതുമാണോ എന്നായിരുന്നു പലരുടെയും ചോദ്യം. 'ട്വിസ്റ്റി'നെക്കുറിച്ചൊന്നും അനൂപ് മറുപടി പറഞ്ഞിട്ടില്ലെങ്കിലും താടി നരപ്പിച്ചതാണെന്ന് താരം പറയുന്നുണ്ട്. 

View post on Instagram

അനൂപ് നായകനായെത്തുന്ന പുതിയൊരു ഷോര്‍ട്ട് ഫിലിമും അണിയറയില്‍ ഒരുങ്ങുന്നതായാണ് അറിയാന്‍ കഴിയുന്നത്. 'ഗീത' എന്നാണ് ഈ പ്രൊജക്ടിന്‍റെ പേര്. ഷൊര്‍ണ്ണൂരിലെ ഗീത ലൊക്കേഷനില്‍നിന്നും എന്നുപറഞ്ഞാണ് അടുത്ത ദിവസങ്ങളിലെല്ലാം അനൂപ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.