ഏഷ്യാനെറ്റ് പരമ്പര 'സീതാകല്യാണ'ത്തിലെ 'കല്യാണി'നെ അറിയാത്ത ടെലിവിഷന്‍ പ്രേക്ഷകര്‍ ഉണ്ടാവില്ല. പാലക്കാട് സ്വദേശിയായ അനൂപ് കൃഷ്ണനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ അത്രമേല്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന അനൂപിന്‍റെ പ്രകടനം വേഗത്തിലാണ് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അനൂപിന് കോവിഡ് പോസിറ്റീവായതും പിന്നീട് രോഗമുക്തി നേടിയതുമെല്ലാം ആരാധകര്‍ അറിഞ്ഞിരുന്നു. ഇപ്പോഴിതാ തന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അനൂപ്. 

വെള്ള മുണ്ടും ഡബിള്‍ ഷേഡ് ഷര്‍ട്ടും ധരിച്ചാണ് ചിത്രങ്ങളില്‍ അനൂപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തനി നാടന്‍ എന്നാണ് ആരാധകര്‍ അനൂപിന്റെ പുതിയ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിക്കുന്നത്. തൃശൂരിലെ പുള്ള് ഗ്രാമമായിരുന്നു ഫോട്ടോഷൂട്ടിന്‍റെ ലൊക്കേഷന്‍. സ്ഥലത്തിന്‍റെ മനോഹാരിത കണ്ട് ആലപ്പുഴയാണോ എന്ന് ചോദിച്ച ആരാധകരോട് അനൂപ് ലൊക്കേഷന്‍ എവിടെയെന്ന് വ്യക്തമാക്കുന്നത്.