സീതാകല്ല്യാണം ശ്രാവണിയുയെ പിറന്നാളാഘോഷത്തിന്‍റെ തിരക്കിലലാണ്. പരമ്പര മഹാ എപ്പിസോഡിലേക്ക് കടക്കുമ്പോള്‍ ഏതുവിധേയവും പിറന്നാള്‍ കുളമാക്കാന്‍ മുന്നിട്ടിറങ്ങുകയാണ് രാജേശ്വരി. പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് സീതയെയും കല്ല്യാണിനേയും മാറ്റിനിര്‍ത്തി സീതയ്ക്ക് ശ്രാവണിയോട് സ്നേഹമില്ലെന്ന് വരുത്തിത്തീര്‍ത്ത് വീട്ടില്‍ നിന്ന് സ്വമോധയാ പറഞ്ഞുവിടാം എന്ന രീതിയിലാണ് പദ്ധതികള്‍ മെനയുന്നത്. എന്നാല്‍ ഇതൊന്നുമറിയാതെ സീതയും ശ്രാവണിയും അമ്പലദര്‍ശനവും മറ്റും നടത്തുകയാണ്.

സീതയേയും സ്വാതിയേയും തമ്മിലടിപ്പിക്കാനായി വന്നെത്തിയ വില്ലത്തിപരിവേഷമായാണ് ശ്രാവണിയെ സ്വാതിയും കല്ല്യാണുമടക്കം എല്ലാവരും കരുതുന്നതെന്നും അത് പിറന്നാളാഘോഷത്തോടെ മാറിവരുമെന്നും അതിനുള്ള ബോംബ് പൊട്ടിക്കണമെന്നുമാണ് ശ്രാവണി കരുതുന്നത്. എന്നാല്‍ പിറന്നാളാഘോഷത്തിന്റെ പിന്നില്‍ തീപിടിച്ചോടുന്ന സീതയും, രാജേശ്വരി ഒരുക്കുന്ന പദ്ധതികളില്‍ സീതയും കല്ല്യാണും പെട്ടുപോകുമോ എന്നുമുള്ള രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്.  

ശ്രാവണിയുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് മഹാ എപ്പിസോഡില്‍. പിറന്നാള്‍ ആഘോഷത്തോടെ ശ്രാവണിയോടുള്ള പകയുടെ കാര്‍മോഘങ്ങള്‍ മാറുമെന്നാണ് ഇതുവരെയുള്ള പ്രൊമോകളില്‍ കണ്ടതെങ്കില്‍ അത് സാധ്യമാകുമോ എന്ന് ആകാംക്ഷ നല്‍കിയാണ് പുതിയ പ്രൊമോകള‍് എത്തുന്നത്. ഏറ്റവും അവസാനമായി വന്ന പ്രൊമോയില്‍ ചുവന്ന ഫ്രോക്കില്‍ അതിയുന്ദരിയായി അണിഞ്ഞൊരുങ്ങിയ പിറന്നാളുകാരിയായി ശ്രാവണിയെ കാണാം. 

മഹാ എപ്പിസോഡിനായൊരുങ്ങുന്ന സെറ്റ് ആകമാനം പിറന്നാളാഘോഷത്തിന്റെ ലഹരിയിലാണെന്നാണ് സൂചിപ്പിക്കുന്നത്. ആരാധകരെ ശരിക്കും ഒരു പിറന്നാളാഘോഷത്തിന്റെ ലഹരിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് എപ്പിസോഡ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സ്വാതി ശ്രാവണിയുടെ പിറന്നാള്‍ കേക്കിനടുത്തെത്തി പരുങ്ങുന്ന ദൃശ്യവും പ്രൊമോയില്‍ കാണാം. പിറന്നാളോഘോഷം അലങ്കോലമാക്കാനുള്ള രാജേശ്വരിയുടേയും സ്വാതിയുടേയും ശ്രമങ്ങള്‍ വിജയിക്കുമോ, പിറന്നാള്‍ മനോഹരമായി ആഘോഷമാക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ശ്രാവണി സഹോദരിമാരോട് പറയുന്നത്, താന്‍ ഒരു പക്ഷെ അവസാനമായി ആഘോഷിക്കുന്ന പിറന്നാളാകാം ഇതെന്നും അതിനാല്‍ത്തന്നെ സഹോദരിമാര്‍ തന്റെ ഇടംവലം വേണമെന്നും, ഇല്ലായെങ്കില്‍ ആഘോഷം ഇല്ലായെന്നുമാണ്. ചതിയൊരുക്കി കാത്തിരിക്കുന്ന രാജേശ്വരിയുടെ പദ്ധതികള്‍ക്ക് എന്താകും സംഭവിക്കുക. ഒരുപക്ഷെ ശ്രാവണിയുടെ അവസാന ആഘോഷമാകാനിടയുള്ള പിറന്നാളാഘോഷങ്ങള്‍ ഭംഗിയായി നടക്കുമോയെന്നതും ആകാഷ നല്‍കുന്നു.

മഹാ എപ്പിസോഡില്‍  വിരുന്നുകാരായും ചിലര്‍ എത്തുന്നുണ്ട്. സിനിമാ താരം മെറീന മൈക്കിള്‍ കുരിശിങ്കലാണ് അതിഥിയായി എത്തുന്നത്. സീത ഡിസൈന്‍ ചെയ്ത വസ്ത്രം വന്‍ വിലയ്ക്ക് ഓര്‍ഡര്‍ എടുക്കാന്‍ വരുന്ന ബിസിനസുകാരിയായാണ് മെറീന പരമ്പരയിലെത്തുന്നതെന്നാണ് സൂചനകള്‍. സീതാകല്ല്യാണത്തിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം സഹകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും, സിനിമ എന്നതിലുപരിയായി പ്രേക്ഷകരുടെ ഇഷ്ട പരമ്പയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ആഹ്‌ളാദവും മെറീന ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ പങ്കുവയ്ക്കുന്നു.