എന്ത് പോസ്റ്റ് ചെയ്താലും അതിനൊപ്പം ജിഷിന്റെ തനത് ശൈലിയിൽ ഒരു കുറിപ്പുമുണ്ടാകും.

താരങ്ങളുടെ കുടുംബവിശേഷങ്ങൾ ആരാധകര്‍ക്ക് എപ്പോഴും കൗതുകം തന്നെയാണ്. സ്‌ക്രീനില്‍ കാണുന്നത് പോലെയാണോ താരങ്ങളുടെ ജീവിതം, സിംപിളാണോ അവര്‍, തുടങ്ങിയതെല്ലാമാണ് പലരുടേയും സംശയം. അതുകൊണ്ടുതന്നെയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്ന വീട്ടുവിശേഷങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അത്തരത്തില്‍ അടുത്തിടെ ആരാധകർ ഏറ്റെടുത്ത ഒരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. ടെലിവിഷൻ ആരാധകരുടെ പ്രിയതാരമാണ് ജിഷിൻ. ഒപ്പം തന്നെ നടി വരദയാണ് ജിഷിന്റെ ഭാര്യ. ഇപ്പോഴിതാ വരദയുമൊത്തുള്ള രസകരമായ പ്രണയത്തിന്റെ ഓർമയടങ്ങിയ വീഡിയോയും കുറിപ്പുമാണ് ജിഷിൻ പങ്കുവച്ചിരിക്കുന്നത്.

എന്ത് പോസ്റ്റ് ചെയ്താലും അതിനൊപ്പം ജിഷിന്റെ തനത് ശൈലിയിൽ ഒരു കുറിപ്പുമുണ്ടാകും. ഇപ്പോഴിതാ അത്തരമൊരു കുറിപ്പും പങ്കുവച്ചിട്ടുണ്ട് ജിഷിൻ. വരദയുടെ കണ്ണുകളിലേക്ക് മാത്രം നോക്കിയിരിക്കുന്ന പ്രണയാർദ്രമായ വീഡിയോ ആണ് ജിഷിൻ പങ്കുവച്ചിരിക്കുന്നത്. ഒപ്പമെഴുതിയ കുറിപ്പ് ഇങ്ങനെയാണ്...

'അന്ന്... അന്നതൊരു വല്ലാത്ത ഫീൽ ആയിരുന്നു... കണ്ണുകളിലെ പ്രണയം, നാലാൾ കാൺകേ കണ്ണും കണ്ണും നോക്കിയിരിക്കാൻ സാധിക്കുന്ന ത്രിൽ... ഈ ലോകം കീഴടക്കിയ ഒരു ഫീൽ .... ഇന്നും, ഭാര്യയോട് വല്ലാത്ത പ്രണയം തോന്നുന്ന നിമിഷങ്ങളിൽ ഈ വീഡിയോ എടുത്ത് നോക്കും... എന്നിട്ട്... ഒരു നെടുവീർപ്പോടെ സ്വയം പറയും... ഛെ.. വേണ്ടായിരുന്നു..'

View post on Instagram

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ ജിഷിന്‍, വില്ലന്‍ വേഷങ്ങളിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. രസകരമായ കുറിപ്പുകളും മറ്റുമായി സോഷ്യല്‍മീഡിയയില്‍ സജീവമായ താരവുമാണ് ജിഷിന്‍. സീ കേരളം ചാനലിലെ അമ്മ മകള്‍ എന്ന പരമ്പരയിലാണ് ജിഷിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.