വിനീഷ ഹിന്ദു ആയതിനാല്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയിട്ടാണ് പള്ളിയില്‍ വച്ച് വിവാഹം കഴിച്ചത്. അതൊക്കെ തന്റെ സ്വാര്‍ഥത ആയിരുന്നുവെന്നും അവളുടെ മനസില്‍ ഹിന്ദുവേഷത്തില്‍ വിവാഹം കഴിക്കണമെന്നാണെന്നും സ്റ്റെബിന്‍ പറയുന്നു.

തിരുവനന്തപുരം: ചെമ്പരത്തി സീരിയലിലെ ആനന്ദ് എന്ന നായകവേഷം ചെയ്ത് തിളങ്ങി നില്‍ക്കുകയായിരുന്നു നടന്‍ സ്റ്റെബിന്‍ ജേക്കബ്. ഇതിനിടയിലാണ് നടന്‍ രഹസ്യമായി വിവാഹം കഴിക്കുന്നത്. അധികമാരെയും അറിയിക്കാതെ വിവാഹത്തിന് ശേഷം ലൈവിലെത്തിയതാണ് താന്‍ വിവാഹിതനായെന്ന് സ്റ്റെബിന്‍ പറഞ്ഞത്. ഭാര്യ വിനീഷയെ കുറിച്ച് പിന്നീട് പലപ്പോഴായി നടന്‍ തുറന്ന് സംസാരിച്ചിരുന്നു. 

വിനീഷ ഹിന്ദു ആയതിനാല്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയിട്ടാണ് പള്ളിയില്‍ വച്ച് വിവാഹം കഴിച്ചത്. അതൊക്കെ തന്റെ സ്വാര്‍ഥത ആയിരുന്നുവെന്നും അവളുടെ മനസില്‍ ഹിന്ദുവേഷത്തില്‍ വിവാഹം കഴിക്കണമെന്നാണെന്നും സ്റ്റെബിന്‍ പറയുന്നു. മാത്രമല്ല പ്രണയകഥ വീട്ടില്‍ അറിഞ്ഞപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് കുടുംബം തന്നെ ഞാനും എന്റാളും എന്ന പരിപാടിയില്‍ വച്ച് വെളിപ്പെടുത്തിയിരുന്നു.

ഭാര്യയ്‌ക്കൊപ്പമുള്ള റീലുകളും ചിത്രങ്ങളും പലപ്പോഴായി സ്റ്റെബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ റീലാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. എന്റെ ഭാര്യ നാല് കാര്യങ്ങളിൽ പ്രഗത്ഭയാണെന്ന് പറയുന്നു സ്റ്റെബിൻ. അത് എന്തൊക്കെയാണെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് ആദ്യത്തെ കാര്യം സ്റ്റെബിൻ കാണിക്കുന്നത്. റീലുകൾ കാണുകയെന്നതാണ് ആദ്യത്തെ കാര്യം. പിന്നാലെ രണ്ടാമത്തേത് ഉറക്കമാണെന്ന് നടൻ പറയുന്നു. മൂന്നാമത്തേത് അധികമായി ചിന്തിക്കുന്ന ഭാര്യയെയാണ് കാണിക്കുന്നത്. നാലാമത് ഭക്ഷണം കഴിക്കുന്നതും കാണിക്കുന്നുണ്ട്. പാവം ചേച്ചി ഇത്രയ്ക്കൊന്നും വേണ്ടായിരുന്നു എന്നായിരുന്നു ആരാധകരുടെ കമന്റ്.

പ്രണയിച്ച് വിവാഹിതരായവരാണ് സ്റ്റെബിന്റെ സഹോദരനായ ജോസഫും ഭാര്യ ഡെല്‍നയും. തന്റെ അവസ്ഥ പട്ടണത്തില്‍ സുന്ദരനിലെ ദിലീപിനെപ്പോലെയാണെന്നാണ് സഹോദരന്‍ പറയുന്നത്. ചേട്ടനും ചേച്ചിയ്ക്കും എന്നും എന്തേലും ഷൂട്ടും പ്രമോഷനുമൊക്കെയായി പരിപാടികളുണ്ടാവും. ഇവര്‍ റിസോര്‍ട്ടിലേക്ക് ഒക്കെയാവും പോവുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഡെല്‍ന അതും പറഞ്ഞാണ് എന്നെ കുത്താറുള്ളതെന്ന് സഹോദരന്‍ പറഞ്ഞത് നേരത്തെ വൈറലായിരുന്നു.

ഒസ്കാര്‍ നേടിയ 'പരസൈറ്റിലെ' നടന്‍ ലീ സൺ-ക്യുനിന്‍റെ മരണത്തില്‍ വന്‍ ട്വിസ്റ്റ്: 28കാരി അറസ്റ്റില്‍.!

'അമ്മ വരെ കുഞ്ഞു വേണ്ടേ എന്ന് ചോദിച്ചു തുടങ്ങി' ബിന്നിയും നൂബിനും പറയുന്നു