മകന് പാസ്‌പോര്‍ട്ട് ലഭിച്ച സന്തോഷം പങ്കുവെച്ച് അനുശ്രീ

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു അനുശ്രീയുടെയും സീരിയല്‍ ക്യാമറമാന്‍ വിഷ്ണുവിന്‍റെയും വിവാഹം. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് നടത്തിയ വിവാഹത്തെക്കുറിച്ച് പിന്നീട് അഭിമുഖങ്ങളിലുടെ താരം തുറന്നുപറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. അമ്മയായതിലെ സന്തോഷവും സോഷ്യല്‍ മീഡിയയില്‍ക്കൂടിയാണ് താരം പങ്കുവച്ചത്. ഇപ്പോഴിതാ വ്യക്തിപരമായ മറ്റൊരു സന്തോഷം ആരാധകരോട് പറയുകയാണ് അനുശ്രീ. 

ദുബൈയിലേക്ക് പോകാനുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് അനുശ്രീ പറയുന്നത്. മകന് പാസ്‌പോര്‍ട്ട് ലഭിച്ചുവെന്ന് പറയുന്നു അവര്‍. പാസ്‌പോര്‍ട്ട് കിട്ടിയ സ്ഥിതിക്ക് എങ്ങോട്ടെങ്കിലും പോവണമല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ദുബൈയില്‍ ചിറ്റയുണ്ട്. അവര്‍ വഴി താനും മകനും അമ്മയും കൂടെ ദുബൈയിലേക്ക് പോവുകയാണെന്നാണ് അനുശ്രീ പറയുന്നത്. യാത്രയ്ക്ക് മുന്നോടിയായി സാധനങ്ങള്‍ വാങ്ങുന്നതും ബാഗ് പാക്ക് ചെയ്യുന്നതുമൊക്കെ അനുശ്രീ പകര്‍ത്തിയിട്ടുണ്ട്. നാട്ടിലൂടെ നടക്കുമ്പോഴാണ് എല്ലാവരും വസ്ത്രത്തിലൂടെ വ്യക്തിയെ മുന്‍ധാരണയോടെ കാണുന്നത്. അവിടെ അങ്ങനെയില്ല. അതുകൊണ്ട് ദുബൈയില്‍ മോഡേണ്‍ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ കുറച്ച് ഫ്രീക്കായിരിക്കും. അതുകൊണ്ട് മോഡേണ് വസ്ത്രങ്ങളൊക്കെ താന്‍ എടുത്ത് വെക്കുകയാണെന്ന് നടി പറയുന്നു. 

ALSO READ : 'ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി'യായി മമ്മൂട്ടി; 'കാതലി'ല്‍ മാത്യു ദേവസി

സീത, അമ്മ മകൾ എന്നീ സീരിയലുകളിലാണ് താരം അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. അഭിനയത്തിലേക്ക് തിരിച്ച് വരുമെന്നും എന്നാൽ ഇപ്പോൾ ഇല്ല എന്നും അനുശ്രീ നേരത്തെ പറഞ്ഞിരുന്നു. രണ്ട് മാസം മുന്‍പാണ് അനുശ്രീ യുട്യൂബ് ചാനല്‍ ആരംഭിച്ചത്, അനുശ്രീ ആരവ് എന്ന പേരില്‍. 42,000 ല്‍ ഏറെ സബ്സ്ക്രൈബേഴ്സ് ഉണ്ട് ഈ ചാനലിന്. അനുശ്രീയുടെ വീഡിയോകള്‍ക്കെല്ലാം വലിയ പ്രതികരണമാണ് ആരാധകര്‍ നല്‍കാറ്. ഇന്‍സ്റ്റഗ്രാമിലും സജീവമാണ് അനുശ്രീ.

ഞാനും മകനും ദുബായിലേക്ക് | Travel Preparation Vlog | Anusree Aarav