ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മിയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയ്യടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്. എന്നാൽ ഗർഭിണിയായതിനെത്തുർന്ന് പിന്മാറുകയായിരുന്നു. റീല്‍സ് വീഡിയോയും, കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

കുഞ്ഞിനെയും കുഞ്ഞിന്റെ പേരും അടുത്തിടെ താരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവെക്കുകയാണ് ലക്ഷ്മി. ഇളയ കുഞ്ഞിനെ അമ്മ എങ്ങനെ നോക്കുകയും ഉറക്കുകയും ചെയ്യുന്നോ അതേപോലെ തന്നെ സംരക്ഷിക്കുകയാണ് ലക്ഷ്മിയുടെ മൂത്ത മകൾ ദുആ. "ഇങ്ങനെ രണ്ട് കുഞ്ഞ് മക്കളെ കിട്ടാൻ എന്ത് ഭാഗ്യമാണ് ഞാൻ ചെയ്തത്.. ഇളയ സഹോദരനെ എത്ര എളുപ്പത്തിലാണ് ദുആമ്മി കൈകാര്യം ചെയ്യുന്നതെന്ന് കണ്ട് എനിക്ക് അത്ഭുതമാണ്. എനിക്ക് ഉറപ്പാണ് അധികം വൈകാതെ തന്നെ ദുആ ചേച്ചിയാണ് എൻറെ രണ്ടാമത്തെ അമ്മയെന്ന് ആദു പറയും" എന്നാണ് വീഡിയോയ്ക്ക് നടി നൽകിയ ക്യാപ്ഷൻ.

View post on Instagram

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മിയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. ഇതുകൂടാതെ സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റിലെ പൗർണമിത്തിങ്കൾ, സീ കേരളത്തിലെ പൂക്കാലം വരവായ് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു വരുന്നതിനിടയിലാണ് ലക്ഷ്മി വിവാദങ്ങളിൽ പെടുന്നതെന്നും ഇടവേളയെടുത്തതും.

'എല്ലാരും ഓന്‍റെയൊപ്പാ, ഓൻ ട്രെൻഡിംഗാവും നോക്കിക്കോ'; ശ്രദ്ധനേടി സുരേശന്‍റേയും സുമലതയുടേയും പ്രണയകഥ ട്രീലർ