'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശിവാനി മേനോന്‍. പരമ്പരയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ശിവാനി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ശിവാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ന്യൂ ഇയര്‍ സമയത്തുള്ള താരത്തിന്റെ മുണ്ടും ചട്ടയുമണിഞ്ഞ ഫോട്ടോഷൂട്ട് വൈറലായിരുന്നു. 

അനീഷ് ഒറിയോണ്‍ ഫോട്ടോഗ്രഫിയാണ് ശിവാനിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. സാന്‍റയോടൊപ്പം ചെലവിടുന്നതിന്റെയും ബൈബിള്‍ വായിക്കുന്നതിന്റെയും അടക്കം വ്യത്യസ്ത പോസുകളിലായിരുന്നു ഫോട്ടോഷൂട്ട്. ഇപ്പോഴിതാ അന്നത്തെ ഫോട്ടോഷൂട്ടിന്റെ സമയത്തുള്ള ഒരു വീഡിയോ താരം പങ്കുവച്ചിരിക്കുകയാണ്.

ഒരു അഡാറ് ഫോട്ടോഷൂട്ട് സമയത്ത് ഫോട്ടോഷൂട്ട് അംഗങ്ങളോടൊപ്പം എന്നുപറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്ലോ മോഷനില്‍ ഫോട്ടോഷൂട്ട് അംഗങ്ങളിലൊരാളോടപ്പം നടക്കുന്നതാണ് വീഡിയോ. ശിവാനിയുടെ ചിരിയില്‍ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയുന്നില്ലെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഒരുപാട് ആളുകളാണ് ശിവാനിയുടെ വീഡിയോയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Orru Addaar Video With Photoshoot Crew Fb @emil angel luxifer Orion photography

A post shared by SHIVANI MENON (@anandmputhoor) on Apr 15, 2020 at 8:41am PDT