മയിലായ് പറന്ന്..; വിവാഹ റിസപ്ഷനിൽ പീകോക്ക് നീലയിൽ തിളങ്ങി ശ്രീലക്ഷ്മി
ജനുവരി 15ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം.

സീരിയൽ താരം ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പീകോക്ക് ബ്ലൂ നിറത്തിലുള്ള ലെഹങ്കയാണ് റിസപ്ഷൻ ദിനത്തിൽ താരം അണിഞ്ഞത്. പീലി വിടർത്തിയ മയിലിനെ പോലെ തന്നെ മനോഹരമാണ് ലെഹങ്കയിൽ പ്രത്യേകം ചെയ്തെടുത്ത ഹാൻഡ്‍വർക്ക്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ആല ഡിസൈൻസ് ആണ് ശ്രീലക്ഷ്മിയുടെ റിസപ്ഷൻ ഡ്രസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ് ജോസ് ഷാജി റിസപ്ഷന് എത്തിയത്. സ്‌കൂൾ കാലഘട്ടം മുതലേ സുഹൃത്തുക്കളാണ് ഇരുവരും.
ജനുവരി 15ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ശ്രീലക്ഷ്മി ശ്രീകുമാറും ജോസ് ഷാജിയും വിവാഹിതരായത്. ഏഴു മാസങ്ങൾക്ക് മുമ്പ് ലളിതമായ ചടങ്ങിൽ വെച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
പേസ്റ്റൽ പിങ്ക് ഷെയ്ഡിലുള്ള ബ്രൈഡൽ സാരിയാണ് വിവാഹദിനത്തിൽ ശ്രീലക്ഷ്മി ധരിച്ചിരുന്നത്. അതിനിണങ്ങുന്ന രീതിയിൽ ഗോൾഡൺ നിറത്തിലുള്ള ഷർട്ടും കസവ് കരയുള്ള മുണ്ടുമായിരുന്നു വരന്റെ വേഷം. വിവാഹദിനത്തിലെ ഇരുവരുടെയും ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തങ്ങൾ രണ്ടുപേരും ഇരു മതത്തിൽപ്പെട്ടവരായിരുന്നതിനാൽ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ എതിർപ്പുകളുണ്ടായിരുന്നു എന്നും അവയെല്ലാം മാറാനായാണ് ഇത്രയും നാൾ കാത്തിരുന്നതെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
രേഖാചിത്രത്തിന് ശേഷം ആസിഫ് അലി; ജീത്തു ജോസഫിന്റെ 'മിറാഷി'ന് ആരംഭം
കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകൾ ശീതൾ ആയി അഭിനയിച്ചു ശ്രീലക്ഷ്മി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. കുടുംബവിളക്കിന് പുറമേ സാന്ത്വനം, ചോക്ലേറ്റ്, കാർത്തിക ദീപം, കൂടത്തായി, അനിയത്തിപ്രാവ് തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരമാണ് ശ്രീലക്ഷ്മിയുടെ സ്വദേശം. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..