ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 'എന്റെ മാനസപുത്രി' എന്ന പരമ്പര എക്കാലത്തെയും ടെലിവിഷൻ ഹിറ്റുകളിൽ ഒന്നാണ്.  റേറ്റിംഗിലും എക്കാലത്തെയും ഹിറ്റായി മാറിയ പരമ്പരകളില്‍ ഒന്നായിരുന്നു മാനസപുത്രി.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 'എന്റെ മാനസപുത്രി' എന്ന പരമ്പര എക്കാലത്തെയും ടെലിവിഷൻ ഹിറ്റുകളിൽ ഒന്നാണ്. റേറ്റിംഗിലും എക്കാലത്തെയും ഹിറ്റായി മാറിയ പരമ്പരകളില്‍ ഒന്നായിരുന്നു മാനസപുത്രി. പരമ്പരയിലെ 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

ശ്രീകല ശശിധരനായിരുന്നു സോഫിയെ അവിസ്മരണീയമാക്കിയത്. വിവാഹ ശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ശ്രീകല. കഴിഞ്ഞ ദിവസത്തെ ശ്രീകലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. 

തന്റെ മകൾക്കൊപ്പമുള്ള ഒരു വീഡിയോ ആണ് ശ്രീകല പങ്കുവച്ചിരിക്കുന്നത്. സാൻവിത എന്നാണ് ശ്രീകലയുടെ മകളുടെ പേര്. ഇതാണ് പുതിയ ആള്, ഇപ്പോ നാല് മാസായി, സാൻവി എന്ന് വിളിക്കും, വിഡിയോയിൽ ശ്രീകല പറഞ്ഞു. ആദ്യത്തെ കുട്ടി മകനായതുകൊണ്ട് രണ്ടാമത്തെ കുട്ടി മകളാകണമെന്ന് ആഗ്രഹിച്ചിരുന്നു എന്നായിരുന്നു അടുത്തിടെ താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ദൈവം എന്റെ പ്രാർത്ഥന കേട്ടുവെന്നും സഹോദരിയെത്തിയതിന്റ വലിയ സന്തോഷത്തിലാണ് മകനെന്നും ശ്രീകല പറഞ്ഞിരുന്നു. മകൾ വലുതായ ശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവരുമെന്നും അവർ പറഞ്ഞിരുന്നു.

View post on Instagram

കണ്ണൂര്‍ സ്വദേശിയായ ശ്രീകല കുറച്ചുകാലമായി ഭര്‍ത്താവിനൊപ്പം യുകെയിലായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്താണ്. ഭര്‍ത്താവിനും മകന്‍ സംവേദിനുമൊപ്പമുള്ള ചിത്രവും താരം നേരത്തെ പങ്കുവച്ചിട്ടുണ്ട്. സ്വഭാവസവിശേഷതകളാല്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച പരമ്പരയായിരുന്നു എന്‍റെ മാനസപുത്രി. അതില്‍ സോഫിയോടൊപ്പമായിരുന്നു പ്രേക്ഷകരില്‍ ഭൂരിഭാഗവും. 

View post on Instagram