രണ്ടാമതും റീൽസ് ചെയ്ത് പരാജയപ്പെട്ടതിന്റെ വീഡിയോ ആണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് പരമ്പര 'മൗനരാഗ'ത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ റാംസായ്. പരമ്പരയിൽ ഐശ്വര്യ, കല്യാണിയായി എത്തുമ്പോൾ നലീഫ് ജിയ, കിരണെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രിയം നേടി. ഊമയായ പെൺകുട്ടിയാണ് കല്യാണി. കല്യാണിയെ പ്രണയിക്കുന്ന യുവാവിന്റെ വേഷത്തിലാണ് നലീഫ് എത്തുന്നത്. 

സോഷ്യൽ മീഡിയയിൽ നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് ഐശ്വര്യയും നലീഫും. വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ പങ്കുവച്ചവയിൽ കൂടുതലും ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നുള്ളതായിരുന്നു. ഇപ്പോഴിതാ രണ്ടാമതും റീൽസ് ചെയ്ത് പരാജയപ്പെട്ടതിന്റെ വീഡിയോ ആണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. നലീഫിനൊപ്പം നേരത്തെയും ഒരു റീൽസ് ചെയ്ത് പരാജയപ്പെട്ട വീഡിയോ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ബ്ലൂപ്പർ എന്ന കുറിപ്പോടെയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View post on Instagram

തമിഴ് താരങ്ങളായ ഇരുവരും മലയാളം സംസാരിക്കും. മലയാളി മിനീസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ് ഇരുവരുമിപ്പോൾ. കുലദൈവം എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ ബാലതാരമായി അഭിനയം തുടങ്ങുന്നത്. കല്യാണവീട്, സുമംഗലി തുടങ്ങിയ പരമ്പരകളിലും ഐശ്വര്യ വേഷമിട്ടിരുന്നു. ഐശ്വര്യയെ പ്രദീപ് പണിക്കരാണ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. 

View post on Instagram

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.

View post on Instagram