മലയാളികൾക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്.
മലയാളികൾക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് (Mridula Vijay). അടുത്തിടെയായിരുന്നു സീരിയല്‍ താരമായ യുവ കൃഷ്ണയുമായുള്ള (Yuva Krishna) താരത്തിന്റെ വിവാഹം. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ (Thumbappoo serial) എന്ന പരമ്പരയിലായിരുന്നു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്നത്. പിന്നാലെ താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് മൃദ്വ എത്തിയിരുന്നു.
ഇപ്പോഴിതാ ഏഴാം മാസം ഗർഭിണിയാണ് മൃദുല. യുവയായിരുന്നു നേരത്തെ ഭാര്യ ഗർഭിണിയാണെന്ന സന്തോഷം പങ്കുവച്ചത്. ഏഴാം മാസത്തിലെ മൃദുലയുടെ സീമന്തം ചടങ്ങിന്റെ വിശേഷങ്ങളാണ് ഇരുവരും ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ അടക്കം പങ്കെടുത്തുള്ള ചടങ്ങായിരുന്നു നടന്നത്.
തിരുവന്തപുരത്തെ യുവയുടെ വാടക വീട്ടിലായിരുന്നു സീമന്തം ചടങ്ങ്.വിവാഹത്തിന് യുവയുടെ വീട്ടുകാർ സമ്മാനിച്ച സാരി ഉടുത്തായിരുന്നു മൃദുല ചടങ്ങിനെത്തിയത്. ആഭരണങ്ങളെല്ലാം അണിഞ്ഞ് അതി മനോഹരിയായിട്ടായിരുന്നു ചടങ്ങിനായി മൃദുല എത്തിയത്. യുവയുടെ മൂത്ത ചേച്ചിയുടെ പിറന്നാൾ കൂടിയായിരുന്ന ദിവസം, എല്ലാവരും ഒത്തുചേർന്ന് ആഘോഷമാക്കി.
യുവ-മൃദുല ജോഡിയുടെ വിശേഷങ്ങൾ എപ്പോഴും യുട്യൂബിൽ ശ്രദ്ധ നേടാറുണ്ട്. ഈ വീഡിയോ വ്ലോഗിലാണ് വിശേഷങ്ങൾ പങ്കുവച്ച് മൃദുലയും യുവയും എത്തുന്നത്. ഇനി കുറച്ച് നാൾ മൃദുലയെ പിരിഞ്ഞ് കഴിയേണ്ടി വരുമെന്ന സങ്കടവും ഇതിനിടെ യുവ പങ്കുവച്ചു. അടുത്തിടെ മൃദുല ഒരു വീട് സ്വന്തമാക്കിയതിന്റെ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി ഇരുവരും പങ്കുവെച്ചിരുന്നു.
മൂക്കിൽ പഞ്ഞി വച്ചുള്ള ഭക്ഷണം കഴിപ്പ്
മൃദുല ഗർഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങൾ യുവ പങ്കുവച്ചിരുന്നു. ഗര്‍ഭിണിയായ മൃദുലയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വരുമെന്നും. ഭക്ഷണത്തിന്റെ മണം എത്തിയാല്‍ തീരെയും കഴിക്കാന്‍ പറ്റില്ലെന്നും ഇതിനാൽ മൂക്കില്‍ പഞ്ഞിയും വച്ചാണ് ഭക്ഷണം കഴിക്കുന്നതും വീഡിയോയായി പുറത്തുവന്നിരുന്നു. ഇതിന് പിന്നിലും യുവയാണെന്നാണ് സഹോദരി പറഞ്ഞത്. ഇത്തരത്തിൽ ഓരോ മുഹൂർത്തങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

