സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങിയ താരം

സിനിമയിലൂടെ വന്ന് മലയാളി ആസ്വാദകരുടെ ഇഷ്ടം നേടിയ ശേഷം സീരിയലിലേക്ക് ചുവടു മാറ്റിയ നടിയാണ് ഷഫ്‌ന നിസാം. ശ്രീനിവാസൻ നായകനായ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ ഷഫ്ന കഥ പറയുമ്പോൾ എന്ന സിനിമയിലൂടെ കൂടുതൽ പ്രശസ്തയായി മാറുകയായിരുന്നു. ശേഷം ഈ ചിത്രത്തിന്‍റെ തന്നെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ അതേ റോളിൽ അഭിനയിച്ചു. സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങാൻ കഴിഞ്ഞ താരമാണ് ഷഫ്‌ന. അതിനാൽ ആരാധകരുടെ വലിയൊരു നിരയുണ്ട് ഷഫ്നയ്ക്ക്. സോഷ്യൽ മീഡിയ വഴി തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മെറൂൺ ഡിസൈനർ ലഹങ്കയിൽ അതിസുന്ദരിയായാണ് ഷഫ്‌ന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലഹങ്കയ്ക്ക് ഒപ്പം മോഡേൺ ഷ്രഗ് കൂടി ധരിച്ച് അടിപൊളി ലുക്കിലാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട്‌. രാഞ്ജി, സിൻഡ്രല്ല എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകൾ. അത്രയേറെ മനോഹരമാണ് ചിത്രങ്ങൾ.

ALSO READ : രണ്ടാം ശനിയാഴ്ച കളക്ഷനിലും മുന്നേറി 'റോഷാക്ക്'; സമീപകാല ഹിറ്റുകളെയെല്ലാം മറികടന്ന് മമ്മൂട്ടി ചിത്രം

View post on Instagram

പ്ലസ് ടു എന്ന ചിത്രത്തിലാണ് ഷഫ്ന ആദ്യമായി നായികയാവുന്നത്. പ്ലസ് ടു സിനിമയിലെ തന്റെ സഹതാരമായിരുന്നു സജിനുമായി പ്രണയത്തിലായി വിവാഹിതരാവുകയും ചെയ്തു. സജിനും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയലിലെ ശിവൻ എന്ന റോളിലൂടെ ജനമനസ്സുകളിൽ ഇടം നേടി കരിയറില്‍ മുന്നേറുകയാണ് സജിന്‍. ഷഫ്ന ഇപ്പോൾ മലയാളത്തിലല്ല അഭിനയിക്കുന്നത്. തെലുങ്ക് സീരിയലിൽ പ്രധാന റോളിൽ അഭിനയിച്ച് അവിടെ പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുകയാണ് നടി ഇപ്പോൾ.

View post on Instagram

ആഗതൻ, നോട്ടി പ്രൊഫസർ, ബാങ്കിങ് ഹവേഴ്സ് 10 ടു 4, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ സിനിമകളിലും ഷഫ്ന അഭിനയിച്ചിട്ടുണ്ട്.