സൽമാന്‍റെ ജന്മദിന പാർട്ടിയിൽ പൂജാ ഹെഗ്‌ഡെ, കാർത്തിക് ആര്യൻ, സുനിൽ ഷെട്ടി, തബു, സംഗീത ബിജ്‌ലാനി എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ ഒരു നിര തന്നെ പങ്കെടുത്തു.

മുംബൈ: ഷാരൂഖ് ഖാനും സൽമാൻ ഖാനും ബോളിവുഡ് സിനിമ രംഗത്തെ രണ്ട് അതികായന്മാരാണ്. തിങ്കളാഴ്ച മുംബൈയിൽ താരനിബിഡമായ ഒരു പാര്‍ട്ടിയില്‍ സൽമാൻ ജന്മദിനം ആഘോഷിച്ചപ്പോൾ, ഷാരൂഖും സല്‍മാനൊപ്പം ചേർന്നു. ഷാരൂഖും സൽമാനും പാർട്ടിയിൽ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നതിന്‍റെയും ഷാരൂഖ് സൽമാനെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും ഓൺലൈനിൽ വൈറലാകുകയാണ്. 

സൽമാന്‍റെ ജന്മദിന പാർട്ടിയുടെ ഹൈലൈറ്റ് എന്നാണ് ഈ നിമിഷങ്ങളെ സോഷ്യല്‍ മീഡിയയില്‍ ആരാധകർ പറയുന്നത്. ഡിസംബർ 27ന് സല്‍മാന് 57 വയസ്സായി. സൽമാൻ തന്റെ സഹോദരി അർപിത ഖാന്‍റെ മകൾ ആയത് ശർമ്മയ്‌ക്കൊപ്പമാണ് സംയുക്ത പാർട്ടി സംഘടിപ്പിച്ചത്. സല്‍മാന്‍റെയും സഹോദരി പുത്രിയുടെയും ജന്മദിനം ഒരേ ദിവസമാണ്.

ചൊവ്വാഴ്ച ആയത് ശർമ്മയ്‌ക്ക് മൂന്ന് വയസ്സ് തികഞ്ഞു. സൽമാന്‍റെ ജന്മദിന പാർട്ടിയിൽ പൂജാ ഹെഗ്‌ഡെ, കാർത്തിക് ആര്യൻ, സുനിൽ ഷെട്ടി, തബു, സംഗീത ബിജ്‌ലാനി എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ ഒരു നിര തന്നെ പങ്കെടുത്തു.

View post on Instagram
View post on Instagram

എന്നാല്‍ പാര്‍ട്ടിയില്‍ ശ്രദ്ധകേന്ദ്രമായത് ഷാരൂഖ് തന്നെയായിരുന്നു. സൽമാനെയും ഷാരൂഖിനെയും ഒരുമിച്ച് കണ്ടപ്പോൾ ആരാധകർക്ക് ആവേശം അടക്കാനായില്ല, ഒപ്പം പാപ്പരാസി പേജിൽ പങ്കിട്ട അഭിനേതാക്കളുടെ ഫോട്ടോകളുടെ കമന്‍റ് ബോക്സുകളില്‍ ആരാധകര്‍ ഈ സന്തോഷം മറച്ചുവച്ചില്ല. സൽമാനെപ്പോലെ ഷാരൂഖും പാർട്ടിക്കായി കറുത്തവേഷം അണിഞ്ഞ് ലുക്കിലാണ് എത്തിയത്.

1988ൽ ബിവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെ സൽമാൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ ഫൗജി എന്ന ഷോയിലൂടെ ഷാരൂഖ് ടിവിയിലുടെ തന്‍റെ വരവ് അറിയിച്ചു. അടുത്ത വർഷം മൈനേ പ്യാർ കിയ എന്ന ചിത്രത്തിലൂടെ സൽമാൻ മുഖ്യധാരാ ബോളിവുഡില്‍ ആദ്യ ഹിറ്റ് നേടി. 

1992-ൽ ദീവാനയിലൂടെ ഷാരൂഖ് അരങ്ങേറ്റം കുറിക്കുമ്പോഴേക്കും സൽമാൻ ഒരു സ്റ്റാറായി മാറിയിരുന്നു. അവരുടെ ബോക്സ് ഓഫീസ് ഏറ്റുമുട്ടലുകൾക്കിടയിലും, അവർ സൗഹൃദപരമായി തുടർന്നു. ഷാരൂഖും സൽമാനും വീണ്ടും ഒരുമിച്ചഭിനയിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

സര്‍ക്കസും വീണു; ക്രിസ്മസ് അവധിക്കാലത്തും ആളെ കിട്ടാതെ ബോളിവുഡ്.!

'ഒരു മെസി ഫാന്‍ ആണോ'? ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖ് ഖാന്‍റെ മറുപടി