ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ചന്ദനമഴയിലെ നെഗറ്റീവ് റോളിലൂടെയാണ് മലയാളികൾക്ക് ശാലു കുര്യൻ സുപരിചിതയായത്.

അടുത്തിടെയാണ് നടി ശാലു കുര്യൻ ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുട്ടിക്ക് രണ്ടുമാസം ആയെന്ന് അറിയിച്ച് ഇൻസ്റ്റഗ്രാമിലൂടെ ശാലു കുറിപ്പ് പങ്കുവച്ചിരുന്നു. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് ശാലുവും ഭർത്താവ് മെൽവിനും ചേര്‍ന്നു നൽകിയിരിക്കുന്ന പേര്. ഗർഭിണിയായതു മുതൽ ടെലിവിഷൻ സ്ക്രീനിൽ നിന്ന് മാറിനിന്ന ശാലു അടുത്തിടെ താൻ മടങ്ങിയെത്തുന്നകാര്യം ആരാധകരോടായി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു ഷോയുടെ ഷൂട്ടിങ്ങ് സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ശാലു. നടൻ ജിഷിൻ മോഹനാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. 'എപ്പോഴും ചിരിക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തുക. അത് നമ്മുടെ ജീവിത വര്‍ഷങ്ങൾ കൂട്ടണമെന്നില്ല, പക്ഷേ നിങ്ങളുടെ വര്‍ഷങ്ങൾക്ക് അത് ജീവൻ നൽകും...', ചിത്രത്തിനൊപ്പം ശാലു കുറിച്ചു.

ചെറിയ ഇടവേള കഴിഞ്ഞ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവിനിടയിലുള്ള പുതിയ പോസ്റ്റുകളില്‍ ശാലു ഒരു പുതിയ ടാഗ് കൂടി നല്‍കിയിട്ടുണ്ട്. 'മമ്മി ലൈഫ്' എന്നാണ് അത്. കുഞ്ഞ് പിറക്കാനിരുന്ന സമയത്താണ് ശാലു തട്ടീം മുട്ടീം എന്ന പരമ്പരയിൽ നിന്ന് മാറി നിന്നത്. 

View post on Instagram
 

ഉടൻ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നൽകി കുറിപ്പും ചിത്രവും താരം അടുത്തിടെ പങ്കുവച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ചന്ദനമഴയിലെ നെഗറ്റീവ് റോളിലൂടെയാണ് മലയാളികൾക്ക് ശാലു കുര്യൻ സുപരിചിതയായത്. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പരമ്പരയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ശാലുവിനെ തേടിയെത്തി.