ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ് താരമായ ശാലു കുര്യൻ വലിയ സന്തോഷത്തിലാണ്. ഒരു വലിയ കക്ഷിയിൽ നിന്ന് മറുപടി ലഭിച്ചതിന്റേതാണ് ഇത്രയും വലിയ സന്തോഷം. ബ്രസീലിയൻ എഴുത്തുകാരൻ പൌലോ കൊയ്ലോയാണ് ഷാലുവിന് മറുപടി നൽകിയത്. ശാലുവിനെ ടാഗ് ചെയ്തായിരുന്നു പൌലോ കൊയ്ലോയുടെ കമന്റ്.  

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ് താരമായ ശാലു കുര്യൻ വലിയ സന്തോഷത്തിലാണ്. ഒരു വലിയ കക്ഷിയിൽ നിന്ന് മറുപടി ലഭിച്ചതിന്റേതാണ് ഇത്രയും വലിയ സന്തോഷം. ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‍ലോയാണ് ഷാലുവിന് മറുപടി നൽകിയത്. ശാലുവിനെ ടാഗ് ചെയ്‍തായിരുന്നു പൗലോ കൊയ്‍ലോയുടെ കമന്റ്. 

'നിങ്ങളുടെ കമന്റിന് നന്ദി, ഇന്ത്യൻ സിനിമയുടെ വലിയ ഫാനാണ് ഞാൻ. ഈ സമയത്ത് എന്റെ പ്രാർത്ഥനകൾ ഇന്ത്യക്കൊപ്പമുണ്ട്. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.' എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ഇത് എന്റെ ദിവസം സുന്ദരമാക്കി, എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട എഴുത്തുകാരിൽ ഒരാൾ. ഒരു പുസ്‍തക പ്രേമി എന്ന നിലയിൽ കൂടുതൽ മാസ്റ്റർപീസുകൾ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കുന്നു. താങ്കൾ പറഞ്ഞതുപോലെ രാജ്യം എത്രയും വേഗം ഈ മഹാമാരിയെ അതിജീവിക്കും' എന്ന കുറിപ്പോടെയാണ് ഷാലു പൗലോ കൊയ്‍ലൊയുടെ കമന്റിന്റെ സ്‍ക്രീൻ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. 

അടുത്തിടെയാണ് നടി ശാലു കുര്യൻ ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരുന്നു. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് ശാലുവും ഭർത്താവ് മെൽവിനും ചേര്‍ന്നു നൽകിയിരിക്കുന്ന പേര്. ഗർഭിണിയായതു മുതൽ ടെലിവിഷൻ സ്‍ക്രീനിൽ നിന്ന് മാറിനിന്ന ശാലു വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്.

 ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍തിരുന്ന സൂപ്പർഹിറ്റ് പരമ്പര ചന്ദനമഴയിലെ വല്ലത്തിയായാണ് മലയാളികൾക്ക് ശാലു കുര്യൻ സുപരിചിതയായത്. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പരമ്പരയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ശാലുവിനെ തേടിയെത്തി. സൂര്യ ടിവിയിലെ ഒരു ഹൊറർ പരമ്പരയായിരുന്നു ശാലുവിന്റെ ആദ്യ അഭിനയസംരഭം. പിന്നീട് തിങ്കളും താരകങ്ങളും എന്ന പരമ്പരയിലും അഭിനയിച്ചു. തുടർന്നായിരുന്നു ശേഷമായിരുന്നു കരിയർ ബ്രേക്കായ വർഷയെന്ന് കഥാപാത്രം തേടിയെത്തിയത്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona