നീല-ആകാശനീല കളര്‍ കോമ്പിനേഷനില്‍ മനോഹരിയായാണ് ചിത്രത്തില്‍ ശാലു ഉള്ളത്. കഴുത്തിലുള്ള ചിത്രശലഭത്തിന്റെ മോഡലുള്ള ടാറ്റു ഒറിജിനലാണോ എന്നാണ് ആരാധകര്‍ ശാലുവിനോട് ചോദിക്കുന്നത്.

ര്‍ത്തകിയും സിനിമാ-സീരിയല്‍ താരവുമായ ശാലുമേനോന്‍ മലയാളക്ക് ഏറെ പ്രിയങ്കരമായ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ്. കറുത്ത മുത്തില്‍ കന്യ എന്ന വേഷത്തില്‍ മിനി സ്‌ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു ശാലു നടത്തിയത്. മഞ്ഞില്‍വിരിഞ്ഞ പൂവില്‍ ശക്തമായ കഥാപാത്രവുമായെത്തി, പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായി ശാലു നിറഞ്ഞു നിന്നു. ഇടയ്ക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലയങ്ങള്‍ നടത്തി വരികയാണിപ്പോള്‍. യൂട്യൂബിലും സജീവമായ ശാലുവിന്റെ പെര്‍ഫോമന്‍സ് വീഡിയോകളെല്ലാം ശ്രദ്ധനേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലുമേനോന്‍ കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.

'ജീവിത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും ഇതുപോലെ ഒപ്പിയെടുത്ത് സൂക്ഷിക്കണം, കാലങ്ങള്‍ കഴിയുമ്പോള്‍ ഇതെല്ലാം മനോഹരമായ ഓര്‍മ്മകളാകും' എന്ന ക്യാപ്ഷനോടെയാണ് ശാലു മേനോന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. സ്റ്റൈലിഷ് ബ്ലൗസോടുകൂടിയ നീല ആകാശനീല കളര്‍ കള്‍്ര കോമ്പിനേഷനില്‍ മനോഹരിയായാണ് ചിത്രത്തില്‍ ശാലു ഉള്ളത്. കഴുത്തിലുള്ള ചിത്രശലഭത്തിന്റെ മോഡലുള്ള ടാറ്റു ഒറിജിനലാണോ എന്നാണ് ആരാധകര്‍ ശാലുവിനോട് ചോദിക്കുന്നത്. ഏതായാലും മനോഹരമായ ശാലുവിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

View post on Instagram