കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു.

ബാലതാരങ്ങളായി വന്ന് മലയാളികളുടെ മനസിൽ ഇടംനേടിയ താരങ്ങളാണ് ശാലിനിയും അനിയത്തി ശ്യാമിലിയും. സിനിമയിൽ സജീവമല്ലെങ്കിലും മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയായുമൊക്കെ മലയാളികളുടെ മനസിൽ ഇന്നും തങ്ങിനിൽക്കുന്ന ഓർമ്മകളാണ്. ഇപ്പോഴിതാ ചേച്ചി ശാലിനിയ്ക്ക് ഒപ്പമുള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ശ്യാമിലി. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇത്.

ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ശാലിനിയുടേയും നടൻ അജിത്തിന്റെയും മകൻ ആദ്വിക്കിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

View post on Instagram

ശാലിനിയാണ് ആദ്യം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ശ്യാമിലിയും അഭിനയത്തിലേക്ക് എത്തി. കന്നട, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ് ശാലിനി ഇപ്പോൾ. 

View post on Instagram

സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.
കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു.