സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് ഷംന കാസിം. മലയാളത്തിലൂടെയാണ് താരം ബി​ഗ് സ്ക്രീനിൽ എത്തിയതെങ്കിലും അന്യഭാഷാ ചിത്രങ്ങളിലും ഷംന ശ്രേദ്ധനേടി. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഷംന തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ഏറ്റവും ഒടുവിലായി ഷംന പങ്ക് വച്ച ചിത്രങ്ങൾ ആണ് ആരാധകരുടെ മനംകവരുന്നത്. 

വി ക്യാപ്ച്ചേർസ് ആണ് ചിത്രങ്ങൾ പകർത്തിയത്. ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായ ഷംനയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഷംനയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. തമിഴിലും തെലുങ്കിലും ആയി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത ഷംന കാസിം നര്‍ത്തകി എന്ന നിലയിലും തിളങ്ങാറുണ്ട്. ഭൂരിഭാ​ഗം സിനിമ-സീരിയൽ സ്റ്റേജ് ഷോകളിലും ഷംന സജീവ സാന്നിധ്യമാണ്.