ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെയാണ് ശിൽപ ബാല മലയാള സിനിമയിലേക്ക് കടന്നുവന്നത്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ശിൽപ ബാല. വ്ലോഗര്‍ എന്ന നിലയിലും ശില്‍പ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചേര്‍ന്ന് ചെയ്ത കുറച്ച് ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. കൂടാതെ, താരം മകൾ യാമികയോട് സാനിറ്ററി നാപ്കിൻ എന്താണെന്നു പറഞ്ഞു കൊടുക്കുന്ന വീഡിയോയും ആളുകളുടെ കൈയ്യടി നേടിയിരുന്നു. ഭർത്താവായ ഡോ. വിഷ്‍ണു ഗോപാലിനൊപ്പം എത്തുന്ന വീഡിയോകളാണ് ശില്‍പ കൂടുതലും ഷെയര്‍ ചെയ്യാറ്. കൂട്ടുകാരികൾക്കൊപ്പമുള്ള നിമിഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഷൂട്ട് ചെയ്‍ത്, എഡിറ്റ് ചെയ്‍ത ഫൈനൽ വീഡിയോ പ്രേക്ഷകരുമായി പങ്കുവെവെക്കുന്നതിലും ശിൽപയ്ക്ക് ഇഷ്‍ടം അതിന്റെ ബിഹൈൻഡ് ദ സീൻസ് പുറത്ത് വിടാനാണ്.

താൻ ഒരു അടിപൊളി ഡാൻസർ ആണെന്ന് വീണ്ടും തെളിയിക്കുകയാണ് ശിൽപ ബാല. നർത്തകിയും കൊറിയോഗ്രാഫറുമായ രഞ്ജിനിയ്‌ക്കൊപ്പം താരം പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് വൈറലാകുന്നത്. പൂ പറിക്കാൻ നീയും പോരാമോ എന്ന തമിഴ് ഗാനത്തിനൊപ്പം തകർത്താടുന്ന താരങ്ങളെയാണ് വീഡിയോയിൽ കാണുന്നത്. ഒന്നിനൊന്നു മികച്ച ചുവടുകൾക്കൊപ്പം മുഖത്തെ ഭാവവും ചേരുമ്പോള്‍ നൃത്തം മനോഹരമായി മാറുന്നുണ്ട്. ഒപ്പം തന്നെ എടുത്ത് പറയേണ്ടതാണ് ഡാൻസ് ഷൂട്ട്‌ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന ലൊക്കേഷനും. മികച്ച കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്.

ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെയാണ് ശിൽപ ബാല മലയാള സിനിമയിലേക്ക് കടന്നുവന്നത്. വിജി തമ്പിയുടെ 'കെമിസ്ട്രി' എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചു. അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും ഈ കലാകാരി പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ദുബായിൽ നടന്ന അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകമായിരുന്നു.

ALSO READ : ബി​ഗ് ബോസ് കിരീടം ആരിലേക്ക്? നാ​ദിറ പറയുന്നു

View post on Instagram