മകന്‍ വിയാനുമൊത്തുള്ള താരത്തിന്‍റെ ഒരു വീഡിയ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ്. താരങ്ങളുടെ വീട്ടുവിശേഷങ്ങള്‍ ഏറ്റെടുക്കുന്ന ആരാധകര്‍ ലോക്ക് ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തവരാണ് ബോളിവുഡിലെ മിക്ക താരങ്ങളും. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ശില്‍പ ഷെട്ടിയും. നേരത്തെ വര്‍ക്കൗട്ട് വവിശേഷങ്ങളും ഡയറ്റിങ് ടിപ്സുമൊക്കെ നിരന്തരം താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. ഏറെ തിരക്കുകളുടെ ലോകത്തുനിന്ന് വീട്ടില്‍ ലോക്കായി കിടക്കുകയാണ് എല്ലാവരും. അക്കൂട്ടത്തില്‍ അവര്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ഡാന്‍സും പാട്ടുമൊക്കെയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

മകന്‍ വിയാനുമൊത്തുള്ള താരത്തിന്‍റെ ഒരു വീഡിയ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ്. താരങ്ങളുടെ വീട്ടുവിശേഷങ്ങള്‍ ഏറ്റെടുക്കുന്ന ആരാധകര്‍ ലോക്ക് ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ' അമ്മ ഇത് ഷൂട്ട് ചെയ്യുന്ന കാര്യം അറിയില്ലായിരുന്നു. 

ജീവിതത്തിലെ വിലമതിക്കാനാവാത്ത നിമിഷമാണ് അമ്മ പകര്‍ത്തിയത്. കുട്ടുകളോടൊത്ത് ഇത്തരത്തില്‍ സംസാരിക്കുന്നതും എത്ര അനുഗ്രഹമുള്ള കാര്യമാണെന്ന് ഈ വീഡിയോ എനിക്ക് മനസിലാക്കിത്തരുന്നു. ചെറുപ്രായത്തില്‍ വിവേകത്തോടെ പെരുമാറാന്‍ അറിയുന്ന മകനെയോര്‍ത്ത് അഭിമാനം തോന്നുന്നു. ഈ കഠിനമായ കാലത്തിലൂടെ കടന്നുപോകുന്ന എല്ലാ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു. പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ കഴിയട്ടെയെന്നും ശില്‍പ ഷെട്ടി കുറിച്ചു.

View post on Instagram